ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കോള്‍ഡ്‌പ്ലേ
Music
ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടിയില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യവുമായി കോള്‍ഡ്‌പ്ലേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 1st July 2024, 9:59 am

ലോകത്തിലെ ഏറ്റവും വലിയ സംഗീത പരിപാടികളില്‍ ഒന്നാണ് ഗ്ലാസ്റ്റണ്‍ബെറി മ്യൂസിക് ഫെസ്റ്റിവല്‍. സംഗീതത്തിന് പുറമെ ഡാന്‍സ്, ജാസ്, നാടകം, സര്‍ക്കസ്, സിനിമ, മൈം തുടങ്ങിയ നിരവധി പരിപാടികള്‍ നടക്കുന്ന ഫെസ്റ്റിവലാണ് ഇത്.

ഇംഗ്ലണ്ടില്‍ നടന്ന ഈ വര്‍ഷത്തെ ഗ്ലാസ്റ്റണ്‍ബെറിയില്‍ ഗസ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് ആവശ്യപ്പെട്ട് ഡസണ്‍ കണക്കിന് ആളുകളായിരുന്നു ഫലസ്തീന്‍ പതാകകളും ബാനറുമായി എത്തിയത്. ഇന്നലെ ലോക പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ കോള്‍ഡ്‌പ്ലേയും ഗ്ലാസ്റ്റണ്‍ബെറിയില്‍ തങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.

ഗ്ലാസ്റ്റണ്‍ബെറിയില്‍ ഫലസ്തീന്‍ – ചിലിയന്‍ ഗായികയായ ഇലിയാനയെ കൊണ്ട് പാട്ടു പാടിച്ചാണ് കോള്‍ഡ്‌പ്ലേ തങ്ങളുടെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യം അറിയിച്ചത്.

ബാന്‍ഡിന്റെ റിലീസ് ചെയ്യാനിരിക്കുന്ന ആല്‍ബത്തിലെ ‘ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന് തുടങ്ങുന്ന ഗാനത്തിന് ഇടയിലാണ് ഇലിയാനയെ കൊണ്ട് പാടിച്ചത്. ഇലിയാനക്ക് പുറമെ ലിറ്റില്‍ സിംസും ഈ ഗാനം ആലപിച്ചു.

Also Read: ലൂസിഫറിന് വേണ്ടി എഴുതപ്പെട്ട ആദ്യ തിരക്കഥ സിനിമയാക്കാന്‍ താത്പര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു: മുരളി ഗോപി

ലോകത്ത് നടക്കുന്ന പ്രശ്‌നങ്ങള്‍ക്കും അനീതികള്‍ക്കും പ്രതികരിക്കാന്‍ മടിയില്ലാത്തവരാണ് കോള്‍ഡ്‌പ്ലേ. അഞ്ചാം തവണയാണ് അവര്‍ ഗ്ലാസ്റ്റണ്‍ബെറി മ്യൂസിക് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്. ലക്ഷക്കണക്കിന് കാണികളുണ്ടായിരുന്ന പരിപാടിയായിരുന്നു ഇത്.

Content Highlight: Coldplay Express Their Solidarity With Palestine At World’s Biggest Music Concert Glastonbury