ന്യൂദല്‍ഹി: ഉത്തരേന്ത്യയില്‍ തുടരുന്ന അതിശൈത്യത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു. സംസ്ഥാനത്ത് ഇന്നലെ 15 പേരാണ് മരിച്ചത്. ഒരാഴ്ചയോളമായി ഒരു ഡിഗ്രിക്കടുത്ത് മാത്രം താപനിലയുള്ള മുസാഫര്‍ നഗറിലാണ് ഇന്നലെ നാല് പേര്‍ മരിച്ചത്. []
ദല്‍ഹിയില്‍ ഇന്നലെ 44 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഖേപ്പെടുത്തിയത് (9.8 ഡിഗ്രി). ഇവിടെ ഇന്നലെ ഏറ്റവും കുറഞ്ഞ താപനില 4.8 ഡിഗ്രിയായിരുന്നു. ഈയവസ്ഥ അടുത്ത നാല് ദിവസം കൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഥുരയില്‍ മൂന്നും ആഗ്രയിലും ബുലന്ദ്‌സഹറിലും രണ്ട് പേര്‍ വീതവും മരിച്ചു. സംസ്ഥാനത്ത് ഇതിനകം 107 പേര്‍ മരിച്ചതായണ് ഔദ്യാഗിക കണക്ക്.
ദല്‍ഹിയില്‍ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് 50 വിമാന സര്‍വീസ് റദ്ദാക്കി. നിരവധി ട്രെയിനുകള്‍ വൈകി ഓടുന്നതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
ഹോങ്കോംഗില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം എഐ 314 മുംബൈ അന്തര്‍ദേശീയ വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ടു. ഏഴ് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പുലര്‍ച്ചെ റണ്‍വെയുടെ ദൂരക്കാഴ്ച 25 മീറ്ററിലെത്തിയതായി അധികൃതര്‍ പറഞ്ഞു. തുടര്‍ന്ന് പ്രധാന റണ്‍വേയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. കുറഞ്ഞത് 150 മീറ്റര്‍ ദൂരക്കാഴ്ച ഉണ്ടെങ്കില്‍ മാത്രമേ വിമാനങ്ങള്‍ക്ക് സുരക്ഷിതമായി ഇറങ്ങാനും പറന്നുയരാനും സാധിക്കുകയുള്ളൂ.
അടുത്ത മാസം 12ാം തിയ്യതി വരെ, സംസ്ഥാനത്ത് എട്ടാം ക്‌ളാസുവരെയുള്ള വിദ്യാര്‍ഥികളോട് സ്‌കുളില്‍ വരേണ്ടെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഹിമാചലില്‍ ദിവസങ്ങളായി പൂജ്യത്തിന് താഴെയാണ് താപനില.
ഹരിയാനയിലെ നാര്‍നൗളില്‍ താപനില 0.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. ദല്‍ഹയില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ നാല് ഡിഗ്രി സെല്‍ഷ്യസാണ് ഇന്ന് രേഖപ്പെടുത്തിയത്.