സി.കെ നായിഡു ട്രോഫിയിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മികച്ച ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ സ്വന്തമാക്കി കേരളം. കൃഷ്ണഗിരി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെതിരെ 521 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ടോട്ടലാണ് കേരളം പടുത്തുയര്‍ത്തിയത്.
മൂന്ന് സെഞ്ച്വറികളുടെ കരുത്തിലാണ് കേരളം മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. സൂപ്പര്‍ താരം ഷോണ്‍ റോജര്‍, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വരുണ്‍ നായനാര്‍, ഓള്‍ റൗണ്ടര്‍ അഹമ്മദ് ഇമ്രാന്‍ എന്നിവരാണ് കേരളത്തിനായി നൂറടിച്ചത്.
116 പന്ത് നേരിട്ട് പുറത്താകാതെ 101 റണ്‍സാണ് താരം നേടിയത്. ഒമ്പത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു ഇമ്രാന്റെ ഇന്നിങ്‌സ്.
അഹമ്മദ് ഇമ്രാന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി അധികം വൈകാതെ കേരളം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
67 പന്തില്‍ 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ അഭിഷേക് നായര്‍, 30 പന്തില്‍ 34 റണ്‍സ് നേടിയ ജിഷ്ണു എ. എന്നിവരാണ് മറ്റ് റണ്‍ ഗെറ്റര്‍മാര്‍.
ഉത്തരാഖണ്ഡിനായി ആദിത്യ റാവത്ത് രണ്ട് വിക്കറ്റ് നേടി. ജിഷ്ണു റണ്‍ ഔട്ടായപ്പോള്‍ ഹര്‍ഷ് റാണ, ആരുഷ്, അജയ്, ഹര്‍ഷ് പട്വാള്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
ആദ്യ മത്സരത്തില്‍ ചണ്ഡിഗഡിനോട് പരാജയപ്പെട്ട നിരാശയിലാണ് കേരളം രണ്ടാം മത്സരത്തിനിറങ്ങിയത്. ആദ്യ ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത് കേരളത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിരിക്കുകയാണ്.
ഉത്തരാഖണ്ഡും ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.