| Wednesday, 4th December 2019, 6:16 pm

ഒരുകോടി രൂപ വായ്പാ നിഷേധിച്ചു; ബാങ്ക് ജീവനക്കാര്‍ക്ക് നേരെ ആക്രമണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോയമ്പത്തൂര്‍: ഒരുകോടി രൂപ വായ്പാ നിഷേധിച്ചതിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ക്ക് നേരെ ആക്രമണം.

കോയമ്പത്തൂരിലെ കാനറാ ബാങ്കിലാണ് സംഭവം നടന്നത്. വെട്രിവേല്‍ എന്ന ആള്‍  ബാങ്കിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. ഇയാളുടെ കൈയില്‍ തോക്കും കത്തിയും ഉണ്ടായിരുന്നു. തടയാന്‍ ശ്രമിച്ച ആളുകളെയും ഇയാള്‍ ആക്രമിച്ചു.

കോയമ്പത്തൂരില്‍ മോട്ടോര്‍ നിര്‍മാണ സ്ഥാപനം നടത്തുന്ന വെട്രിവേല്‍ സ്വത്ത് പണയം വച്ച ശേഷം മാര്‍ച്ചില്‍ കാനറ ബാങ്കില്‍ ഒരു കോടി രൂപ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു.

വായ്പാ അപേക്ഷ ബാങ്ക് നിരസിച്ചതിനെ തുടര്‍ന്ന് വെട്രിവേല്‍ പ്രകോപിതനാകുകയായിരുന്നു.

വായ്പാ തരപ്പെടുത്തി തരുമെന്ന ഉറപ്പില്‍ വെട്രിവേല്‍ ഒരു മധ്യസ്ഥന് മൂന്ന് ലക്ഷം രൂപ നല്‍കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വായ്പാ കിട്ടാത്തതിനെത്തുടര്‍ന്ന് നിരാശയിലായ വെട്രിവേല്‍ കത്തിയും തോക്കുമായി ബാങ്കിലെത്തി മാനേജരേയും അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച രണ്ട് പേരേയും ആക്രമിക്കുകയായിരുന്നു.

” ഞങ്ങള്‍ വായ്പ നല്‍കാനുള്ള ശ്രമംനടത്തിയിരുന്നെങ്കിലും ആവശ്യപ്പെട്ട തുക കാരണം അത് നിരസിക്കപ്പെട്ടു.

കൂടുതല്‍ വായ്പാ ഈട് നല്‍കാന്‍ അദ്ദേഹം തയ്യാറായിരുന്നുവെങ്കിലും വായ്പ നിരസിക്കാനുള്ള തീരുമാനം ഹെഡ് ഓഫീസ് എടുത്തതാണ്.

അതില്‍ അപേക്ഷകന്‍ പ്രകോപിതനായിരുന്നു. ഇവിടെ വന്ന് അദ്ദേഹം ഞങ്ങളോട് ആക്രോശിച്ചു, ഞങ്ങള്‍ അദ്ദേഹത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു, പക്ഷേ അദ്ദേഹം ഞങ്ങളെ ആക്രമിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഞങ്ങള്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പൊലീസ് എത്തിയ ശേഷമാണ് അദ്ദേഹത്തെ നിയന്ത്രിക്കാന്‍ പറ്റിയത് ”- ബ്രാഞ്ച് മാനേജര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more