വയനാട്ടിൽ നിന്നുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം വൈകുന്നതിന് കാരണം ഘടകകക്ഷികളുടെ എതിർപ്പ്
national news
വയനാട്ടിൽ നിന്നുള്ള രാഹുലിന്റെ സ്ഥാനാർത്ഥിത്വം വൈകുന്നതിന് കാരണം ഘടകകക്ഷികളുടെ എതിർപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2019, 11:16 pm

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ നിന്നും സ്ഥാനാര്‍ത്ഥിയാകുമെന്ന തീരുമാനം വൈകുന്നത് യു.പി.എ. ഘടകകക്ഷികളുടെ എതിർപ്പ് മൂലമാണെന്ന് റിപ്പോർട്ട്. വയനാട്ടിൽ എൽ.ഡി.എഫിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്നത് രാഷ്ട്രീയപരമായി നെറികേടാണെന്ന് ഘടകകക്ഷികൾ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം അവർ കോൺഗ്രസ് ഹൈകമാൻഡിനെ അറിയിച്ചിട്ടുണ്ടെന്നും സൂചനകൾ ഉണ്ട്. എൻ.സി.പി., ലോക് താന്ത്രിക് ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്.

Also Read നീരവ് മോദിയെ നാട്ടിലെത്തിക്കാൻ സി.ബി.ഐ., ഇ.ഡി. സംഘങ്ങൾ ലണ്ടനിലേക്ക്

വയനാട്ടിൽ രാഹുൽ മത്സരിക്കുമ്പോൾ അത് കോൺഗ്രസും ഇടതുകക്ഷികളും തമ്മിലുള്ള മത്സരമായി കാണപ്പെടുമെന്നും വയനാട്ടിൽ ബി.ജെ.പി.യുടെ സ്വാധീനം നാമമാത്രം ആയ സാഹചര്യത്തിൽ ഇത് ദോഷകരമാണെന്നും ഘടകകക്ഷികൾ വിലയിരുത്തുന്നു. ഇത് ദേശീയതലത്തിൽ തിരിച്ചടിയാകുമെന്നും ഘടകകക്ഷികൾ പറയുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ എതിർപ്പുണ്ടെന്നു എൻ.സി.പി. നേതാവ് ശരദ് പവാറും കോൺഗ്രസിനെ അറിയിച്ചിട്ടുണ്ട്.

Also Read കൊടുങ്കാറ്റായി റസലും റാണയും; കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 219 റണ്‍സിന്റെ വിജയ ലക്ഷ്യം – വീഡിയോ

എന്നാൽ അതേസമയം തന്നെ, കര്‍ണാടകയിൽ ബി.ജെ.പിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് കോൺഗ്രസ് ആവശ്യപെട്ടിട്ടുണ്ട്. അമേഠിക്കൊപ്പം തന്നെ രാഹുൽ മറ്റൊരു മണ്ഡലത്തിൽ നിന്നും മത്സരിക്കണം എന്നാണു കർണാടകയിലെ കോൺഗ്രസ് ഘടകം ആവശ്യപ്പെടുന്നത്. അതിന് പറ്റിയ വേദി കര്‍ണ്ണാടകയാണെന്നാണ് കർണാടക കോൺഗ്രസ് പറയുന്നത്. രാഹുലിന്റെ രണ്ടാം മണ്ഡലം ബുധനാഴ്ച പ്രകായപിക്കുമെന്നായിരുന്നു വാർത്തകൾ.