ബംഗലൂരു: പ്രമുഖ ആഗോള ഐ.ടി കമ്പനിയായും ഫേസ്ബുക്കിന്റെ കണ്ടന്റ് റിവ്യൂ കോണ്ടാക്ടേഴ്‌സുമായ കൊഗ്നിസാന്റ് ടെക്‌നോളജി സൊലൂഷന്‍ 13000 തൊഴിലാളികളെ പിരിച്ചുവിടുന്നു. വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് തൊഴിലവസരങ്ങള്‍ വെട്ടിച്ചുരുക്കുന്നതെന്നാണ് കമ്പനിയുടെ വാദം.
ഇപ്പോള്‍ 6000 പേരെയും സാമ്പത്തിക വര്‍ഷത്തിന്റെ അടുത്ത പാദങ്ങള്‍ക്കുള്ളില്‍ 7,000 സീനിയര്‍ തൊഴിലാളികളെയും പിരിച്ചുവിടുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കണ്ടന്റ് മോഡറേഷന്‍ ബിസിനസില്‍നിന്നും പിന്‍വാങ്ങുകയാണെന്നും നിലവില്‍ ഏറ്റെടുത്തിട്ടുള്ള മോഡറേഷന്‍ ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഈ മേഖലയില്‍നിന്നും പൂര്‍ണമായും ഒഴിവാകുമെന്നും കമ്പനി പറഞ്ഞു.
മോഡറേറ്റര്‍മാരുടെ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ചും അവരുടെ മാനസീകാരോഗ്യത്തെക്കുറിച്ചും അന്വേഷണം നടത്തിയവര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് തീരുമാനം.
തീരുമാനത്തിന് പിന്നാലെ സ്ഥിരീകരിക്കാന്‍ ബന്ധപ്പെട്ടവരോട്, കണ്ടന്റ് മോഡറേഷന്‍ തങ്ങളുടെ സാമ്പത്തികാവസ്ഥയെ മോശമായി ബാധിച്ചെന്ന് കമ്പനി സമ്മതിച്ചു.
സംസ്‌കാരമില്ലാത്തതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ ഫേസ്ബുക്ക് വീഡിയോകള്‍ സസൂഷ്മം നിരീക്ഷിക്കാന്‍ കമ്പനി ഹരിയാനയില്‍ 500 തൊഴിലാളികളെ നിയമിച്ചിട്ടുണ്ടെന്ന് റോയിറ്റേഴ്‌സ് മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫേസ്ബുക്കില്‍നിന്നുണ്ടാവുന്ന അധിക്ഷേപ പൂര്‍വമായ ചില വീഡിയോകള്‍ ഈ തൊഴിലാളികളെ പ്രശ്‌നത്തിലാക്കുന്നുണ്ടെന്ന് മറ്റൊരു ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണോ പുതിയ തീരുമാനമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. പുതിയ മേഖലകള്‍ക്ക് കൂടുതല്‍ ശ്രദ്ധ കൊടുക്കാനാണ് തീരുമാനമെന്ന് മാത്രമാണ് കമ്പനി വക്താവ് അറിയിച്ചത്.
‘ഞങ്ങള്‍ ഞങ്ങളുടെ പങ്കാളികളുമായുള്ള പ്രവര്‍ത്തനം തുടരും. ഈ മാറ്റം ഞങ്ങളുടെ കഴിവിലുള്ള എന്തെങ്കിലും പ്രശ്‌നമല്ല എന്നത് ഞങ്ങള്‍ക്ക് തെളിയിക്കേണ്ടതുണ്ട്’, ഫേസ്ബുക്ക് ഓപ്പറേഷന്‍സ് മേധാവി അരുണ്‍ ചന്ദ്ര പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ