കൊച്ചി: എറണാകുളം കോണ്‍ഗ്രസ് ഡി.സി.സി ഓഫീസിനു മുന്നില്‍ റീത്തും ശവപ്പെട്ടിയും വെച്ച് പ്രതിഷേധം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പേരെഴുതി വച്ചാണ് ശവപ്പെട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
രാജ്യസഭ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ തന്നെ പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായിട്ടുള്ള പ്രതിഷേധമാണ് ഡി.സി.സി ഓഫീസിനു മുന്നിലേതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെയാണ് ഓഫീസിനു മുന്നില്‍ ഉമ്മന്‍ ചാണ്ടിയ്ക്കും രമേശ് ചെന്നിത്തലയ്ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച നിലയില്‍ ശവപ്പെട്ടി പ്രത്യക്ഷപ്പെട്ടത്.
ALSO READ: ജോസ് കെ.മാണി യു.ഡി.എഫ് രാജ്യസഭാ സ്ഥാനാര്‍ത്ഥി
അതേസമയം രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതാവും എം.പിയുമായ ജോസ് കെ.മാണിയാണ് മത്സരിക്കുക. പാലായില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണു തീരുമാനം.
ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉടനുണ്ടാകും.
സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടി ചെയര്മാന് കെ.എം മാണിയും പി.ജെ.ജോസഫും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം നടന്ന യോഗത്തിലാണ് ജോസ് കെ.മാണിയെ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്.