| Friday, 6th July 2012, 4:39 pm

കോഫി ധാരാളം കഴിക്കുന്നവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ വരില്ല!

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഫി ധാരാളം കഴിക്കുന്നവരില്‍ സ്‌കിന്‍ ക്യാന്‍സറിന് സാധ്യത കുറവാണെന്ന് പഠനം. സാധാരണ കാണുന്ന സ്‌കിന്‍ ക്യാന്‍സറായ ബേസല്‍ സെല്‍ കാര്‍സിനോമയ്ക്കുള്ള സാധ്യത കഫീന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നവരില്‍ കുറവാണെന്നാണ് കണ്ടെത്തിയത്.

ഹവാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ബ്രിഗാം ആന്റ് വുണ്‍സ് ഹോസ്പിറ്റലിലെ പ്രഫസര്‍ ജിയാലി ഹാന്റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് വ്യക്തമായത്. എന്നാല്‍ ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഭക്ഷണത്തില്‍ കഫീന്റെ അളവ് വര്‍ധിപ്പിക്കണമെന്ന് താന്‍ നിര്‍ദേശിക്കില്ലെന്നും ഹാന്‍ പറഞ്ഞു. കഫീന്‍ കഴിക്കുന്നത് മറ്റുതരത്തില്‍ ശരീരത്തിന് ദോഷം ചെയ്യുന്നതിനാലാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാന്‍സറുകളില്‍ അധികം മാരകമല്ലാത്ത ഒന്നാണ് ബേസല്‍ സെല്‍ കാര്‍സിനോമ. ഈ ക്യാന്‍സര്‍ മരണകാരണമാകുന്നത് ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ്. എന്നാല്‍ ഈ ക്യാന്‍സര്‍ കലകളുടെ ആകാരം നഷ്ടപ്പെടുത്തുകയും അവയെ നശിപ്പിക്കുകയും ചെയ്തു.

112,897 ആളുകളുടെ സഹകരണത്തിലാണ് പഠനം നടത്തിയത്. ഇതില്‍ 22,786 ആളുകള്‍ക്ക് ബേസല്‍ ക്യാന്‍സര്‍ പിടിപെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കഫീന്‍ നന്നായി ഉപയോഗിക്കുന്നവര്‍ക്ക് സ്‌കിന്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തി.

We use cookies to give you the best possible experience. Learn more