|

കാപ്പി ധാരാളം കുടിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്ത് ബഹുഭൂരിപക്ഷം ആള്‍ക്കാരുടെയും പ്രഭാതം തുടങ്ങുന്നത് തന്നെ ഒരു കാപ്പി കുടിച്ചുകൊണ്ടാണ്. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാന്‍ രാവിലെ തന്നെ ഒരു ചൂട് കാപ്പി കുടിക്കുന്നത് സഹായിക്കുമെന്നാണ് ഭൂരിപക്ഷം പേരും പറയുന്നത്.

എന്നാല്‍ ഉന്മേഷം മാത്രമല്ല തരുന്നത് നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ശരീരത്തിലെത്തിക്കാനും കാപ്പി ഏറെ സഹായിക്കുന്നുണ്ട്.

എന്ന് കരുതി അമിതമായി കാപ്പി കുടിച്ചാല്‍ പോഷകാംശങ്ങള്‍ കൂടുതല്‍ കിട്ടുമെന്ന ധാരണയൊന്നും വേണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കാപ്പി കുടിക്കുന്നത് കൊണ്ട് ചില ദോഷ വശങ്ങളും ഉണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ഉറങ്ങുന്നതിന് മുമ്പ് കാപ്പി കുടിക്കുന്ന ശീലം ഒരു വിഭാഗം ആളുകളില്‍ കണ്ടുവരുന്നുണ്ട്. ഇത് ശരീരത്തിന് അത്ര ഗുണകരമല്ല. നേരത്തെ പറഞ്ഞപോലെ കാപ്പി ഉന്മേഷത്തിനും ഊര്‍ജസ്വലമായിരിക്കാനും വേണ്ടി കുടിക്കുന്ന പാനീയങ്ങളില്‍ ഒന്നാണ്. അതുകൂടാതെ ഇതൊരു മികച്ച ഉത്തേജകങ്ങളില്‍ ഒന്നാണ്.

ഉറങ്ങുന്നതിന് തൊട്ടുമുമ്പായി കാപ്പി കുടിക്കുന്നത് അസ്വസ്ഥമായ ഉറക്കമോ, ഉറക്കമില്ലായ്മയോ, വൈകിയുള്ള ഉറക്കത്തിനോ കാരണമാകും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകമാണ് ഇതിന് കാരണം.

ഇത് സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്നു. ഈ ഹോര്‍മോണിന്റെ അളവ് കൂട്ടുന്നത് സമ്മര്‍ദം കൂട്ടാനും പ്രത്യുല്‍പാദന വ്യവസ്ഥയെ ബാധിക്കാനും ഇടയുണ്ടെന്നാണ് വിദഗ്ധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാപ്പി അമിതമായി കുടിക്കുന്നത് ഉത്കണ്ഠ, പരിഭ്രമം, അസ്വസ്ഥത എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു. അമിതമായി കാപ്പി കുടിക്കുന്നത് വിറ്റാമിന്‍ ബി, മഗ്‌നീഷ്യം എന്നിവയുടെ അളവ് കുറയ്ക്കുന്നതിനും കാരണമാകും.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Coffee Drinking And Its Sideeffects