കടബാധ്യത തീര്‍ക്കാനായി കഫേ കോഫി ഡെ ബെംഗളൂരു ടെക് പാര്‍ക്ക് വില്‍ക്കുന്നു; 3,000 കോടിയുടെ ഇടപാടെന്ന് സൂചന
national news
കടബാധ്യത തീര്‍ക്കാനായി കഫേ കോഫി ഡെ ബെംഗളൂരു ടെക് പാര്‍ക്ക് വില്‍ക്കുന്നു; 3,000 കോടിയുടെ ഇടപാടെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 15th August 2019, 5:23 pm

ബെംഗളൂരു: കോഫി ഡേ ഗ്രൂപ്പ് ബെംഗളൂരുവിലെ 100 ഏക്കര്‍ ടെക് പാര്‍ക്ക് സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് വിറ്റു. സി.എന്‍.ബി.സി-ടിവി 18 ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 2,600 മുതല്‍ 3,000 കോടി രൂപയുടെ ഇടപാടാണ് നടത്തിയത്.

ഇതോടെ സി.സി.ഡിയുടെ കടബാധ്യത പകുതിയായി കുറയുമെന്നാണ് സൂചന. ഇടപാട് പൂര്‍ത്തിയാകാന്‍ ഏകദേശം 30 മുതല്‍ 45 ദിവസം വരെ വേണ്ടി വന്നേക്കുമെന്നാണ് സൂചന.

ടെക് പാര്‍ക്കിനായി 2,700 കോടി രൂപയുടെ കരാറിന്റെ ചര്‍ച്ച കോഫി ഡേയും ബ്ലാക്ക്‌സ്റ്റോണും ഈ വര്‍ഷം ആദ്യം നടത്തിയിരുന്നുവെങ്കിലും അത് ഫലവത്തായിരുന്നില്ല.

ബ്ലാക്ക്‌സ്റ്റോണുമായുള്ള ചര്‍ച്ച കഴിഞ്ഞ രണ്ടാഴ്ചയായി നടക്കുകയാണ്. കഫേ കോഫീ ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥയുടെ മരണത്തോടെയാണ് സിസിഡിയുടെ കടബാധ്യതയെപ്പറ്റി പുറംലോകം അറിയുന്നത്.

മാര്‍ച്ച് 31 ലെ കണക്ക് പ്രകാരം കോഫീ ഡേയുടെ കടബാധ്യത 7,653 കോടി രൂപയാണ്. ഗ്രൂപ്പിന്റെ മൊത്തം ആസ്തി 11,259 കോടി രൂപയാണ്.