ഒരു അള്‍ട്ടിമേറ്റ് ഫുട്‌ബോളറെ കെട്ടിപ്പടുക്കുന്നതില്‍ ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലയണല്‍ മെസി എന്നിവരടക്കമുള്ള താരങ്ങളുടെ ഗുണങ്ങള്‍ തെരഞ്ഞെടുത്ത് ലിവര്‍പൂള്‍ അറ്റാക്കര്‍ കോഡി ഗാക്‌പോ.
ഓരോ താരങ്ങളുടെയും പ്രത്യേക ഗുണങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഗാക്‌പോ ഫുട്‌ബോളിലെ എറ്റവും ശക്തനായ കളിക്കാരനെ വാര്‍ത്തെടുത്തത്.
ഇ.എസ്.പി.എന്‍ യു.കെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗാക്‌പോ ഇക്കാര്യം പറഞ്ഞത്.
സ്‌കില്‍: വിനീഷ്യസ് ജൂനിയര്‍
പാസിങ്: ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡ്
എന്‍ഡ്യുറന്‍സ്: ജെയിംസ് മില്‍നെര്‍
മെന്റാലിറ്റി: ഞാന്‍ എന്റെ പേര് തന്നെ പറയും
ഫിനിഷിങ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ഫുട്‌ബോള്‍ ഐ.ക്യു: ലയണല്‍ മെസി
സ്പീഡ്: കിലിയന്‍ എംബാപ്പെ
ടാക്ലിങ്: ഇബ്രാഹിമ കൊനാറ്റെ
സൂപ്പര്‍ താരങ്ങളുടെ ഈ ഗുണങ്ങളാണ് മികച്ച താരത്തെ നിര്‍മിക്കാന്‍ ഗാക്‌പോ തെരഞ്ഞെടുത്തത്.
Cody Gakpo mentions some big names as he builds his ultimate player 🤩 pic.twitter.com/NDGq05jjJQ
— ESPN UK (@ESPNUK) June 30, 2024
അതേസമയം, യൂറോ കപ്പിന്റെ റൗണ്ട് ഓഫ് സിക്‌സ്റ്റീനില്‍ റൊമാനിയക്കെതിരായ മത്സരത്തിന്റെ മുന്നൊരുക്കത്തിലാണ് നെതര്‍ലന്‍ഡ്‌സ് താരം ഗാക്‌പോ. ജൂലൈ രണ്ടിന് അലയന്‍സ് അരീനയിലാണ് മത്സരം അരങ്ങേറുന്നത്.
ഗ്രൂപ്പ് ഡി-യില്‍ നിന്നും മൂന്നാം സ്ഥാനക്കാരായാണ് നെതര്‍ലന്‍ഡ്‌സ് മുന്നോട്ടുകുതിച്ചത്. മൂന്ന് മത്സരത്തില്‍ നിന്നും ഒന്ന് വീതം ജയവും തോല്‍വിയും സമനിലയുമായി നാല് പോയിന്റാണ് നെതര്‍ലന്‍ഡ്‌സിന് നേടാന്‍ സാധിച്ചത്.
Content Highlight: Cody Gakpo about the skills required for the ultimate footballer