| Saturday, 31st October 2015, 12:14 pm

മുടി വളര്‍ച്ചക്ക് തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

തേങ്ങാപ്പാല്‍ ആരോഗ്യപരമായ പല ഗുണങ്ങളുമുള്ളതാണെന്ന കാര്യത്തില്‍ സംശയമുണ്ടാവാനിടയില്ല. ആരോഗ്യത്തിനു മാത്രമല്ല ചര്‍മ്മത്തിനും മുടിയുടെ വളര്‍ച്ചയ്ക്കും ഇത് ഉപയോഗിക്കാം.

മുടിവളര്‍ച്ചയ്ക്ക് തേങ്ങാപ്പാല്‍ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് പറയുന്നത്. തേങ്ങാപ്പാലില്‍ ധാരാളം വിറ്റാമിന്‍ ഇയും ഫാറ്റും അടങ്ങിയിട്ടുണ്ട്. ഇത് മുടി വളര്‍ച്ച ത്വരിതപ്പെടുത്തും.

തേങ്ങാപ്പാല്‍ എങ്ങനെ വേര്‍തിരിച്ചെടുക്കാം

1. ശുദ്ധമായ നാളികേരം ചിരകിയെടുക്കുക.

2. വൃത്തിയുള്ള തോര്‍ത്തെടുത്ത് ചിരകിയ തേങ്ങ അതിലിട്ട് നന്നായി പിഴിഞ്ഞെടുക്കുക.

3. പാല്‍ പിഴിഞ്ഞെടുത്തശേഷം അത് അരിച്ചെടുക്കുക.

4. ചൂടാക്കിയ ചീനച്ചട്ടിയില്‍ തേങ്ങാപ്പാലൊഴിക്കുക. മൂന്നുമുതല്‍ അഞ്ചുമിനിറ്റുവരെ ചൂടാക്കിയശേഷം തണുക്കാന്‍ അനുവദിക്കുക. തണുത്ത തേങ്ങാപ്പാല്‍ രാത്രിമുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുക.

മുടിവളരാന്‍ തേങ്ങാപ്പാല്‍ എങ്ങനെ പുരട്ടണം?

മുടി വൃത്തിയായി ചീകുക
ഒരു കോട്ടന്‍ ഗോളം എടുത്ത് പാലില്‍ മുക്കുക.
അത് തലയോട്ടിയിലും മുടിയിലും അറ്റത്തും പുരട്ടുക.

അതിനുശേഷം മുടി കെട്ടിവെച്ച് ഹെയര്‍കാപ്പ് കൊണ്ടുമൂടുക.

നാലഞ്ച് മണിക്കൂര്‍ മുടി അങ്ങനെ വെയ്ക്കുക. തേങ്ങാപ്പാല്‍ മുടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുവേണ്ടിയാണിത്.

അതിനുശേഷം ഷാമ്പു ഉപയോഗിച്ച് കഴുകാം.

ഷാമ്പൂ ചെയ്തശേഷം മുടി കണ്ടീഷന്‍ ചെയ്യുക

തേങ്ങാപ്പാലുകൊണ്ടുള്ള കണ്ടീഷനിങ്

നാലു ടേബിള്‍ സ്പൂണ്‍ തേങ്ങാപ്പാല്‍ തേനുമായും ഒലിവ് ഓയിലുമായും കൂട്ടിക്കലര്‍ത്തുക.

ഈ മിശ്രിതം രണ്ടു മിനിറ്റ് ചൂടാക്കുക. അതിനുശേഷം മുടിയില്‍ പുരട്ടുക.

ഹെയര്‍കാപ്പ് ധരിച്ചശേഷം ഒരു മണിക്കൂര്‍ വിശ്രമിക്കുക.

ഷാമ്പൂ ഉപയോഗിച്ച് മുടി കഴുകുക.

We use cookies to give you the best possible experience. Learn more