കൊച്ചി: മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
കൊച്ചി: മാളികപ്പുറത്തെ തേങ്ങ ഉരുട്ടല്‍ ആചാരമല്ലെന്നും അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഹൈക്കോടതിയുടെ വിമര്‍ശനം. ശബരിമലയുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം.
ശബരിമലയില്‍ പതിനെട്ടാം പടിയില്‍ നിന്ന് പൊലീസുകാര്‍ ഫോട്ടോ എടുത്തത് മനപൂര്‍വമല്ലെങ്കിലും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി കൂട്ടിച്ചേര്‍ത്തു.
അഭിനന്ദനാര്‍ഹമായ പല കാര്യങ്ങളും പൊലീസ് ശബരിമലയില്‍ ചെയ്യുന്നുണ്ടെന്നും ഭക്തരുടെ സുരക്ഷിത തീര്‍ത്ഥാടനത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ഹൈക്കോടതി നിരീക്ഷിക്കുകയുണ്ടായി.
ശബരിമല കേസുകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ എ.ഡി.ജി.പി എസ്. ശ്രീജിത്ത് ഹാജരാവുകയും സത്യവാങ്മൂലവും സമര്‍പ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്.
ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ അടക്കം പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.
തുടര്‍ന്ന് എ.ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഫോട്ടോ എടുത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. പരിശീലന ക്യാമ്പില്‍ തീവ്രപരിശീലനത്തിന് അയക്കുന്നമെന്നും കാലയളവ് നിശ്ചിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: Coconut rolling in the courtyard is not a ritual and needs to be stopped; Criticized by the High Court