തിരുവനന്തപുരം: പരിശോധനയില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 15 കമ്പനികളുടെ വെളിച്ചെണ്ണയും പാല്‍ വിതരണം ചെയ്യുന്ന നാല് ബ്രാന്‍ഡുകളും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നിരോധിച്ചു. സംസ്ഥാനത്തെത്തുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശമടങ്ങിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ വിവരാവകാശത്തിന് മറുപടിയായിട്ടാണ് വിവിധ ബ്രാന്‍ഡുകള്‍ നിരോധിച്ചതായി ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചത്.
നിരോധിക്കപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍
എടക്കര പത്തിരിപ്പാടത്ത് നിന്ന് ഉത്പാദിപ്പിക്കുന്ന കേര പ്ലസ്, പാലക്കാട് നിന്നും വരുന്ന ഗ്രീന്‍ കേരള, തിരുപ്പൂരില്‍ ഉത്പാദിപ്പിക്കുന്ന കേര സൂപ്പര്‍, രാമനാട്ടുകര പുതുക്കോട്ടെ കേരം ഡ്രോപ്‌സ്, മലപ്പുറത്തെ ബ്ലെയ്‌സ്, പത്തനംതിട്ടയിലെ പുലരി, കൊച്ചിയിലെ കൊക്കോ സുധം, ഇരിങ്ങാലക്കുടയിലെ കല്ലട പ്രിയം, കേര നന്‍മ, തൃശൂരിലെ കൊപ്രാനാട്, കോക്കനട്ട് നാട്, കോഴിക്കോട്ടെ കേരശ്രീ, വര്‍ക്കലയിലെ കേര നന്മ എന്നിവയാണ് നിരോധിക്കപ്പെട്ടത്.
നിരോധിക്കപ്പെട്ട പാല്‍ ബ്രാന്‍ഡുകള്‍
ഹെരിറ്റേജ് പത്മനാഭ, ജെഷ്മ മില്‍ക്ക്, മെയ്മ, ലയ മില്‍ക്ക് തുടങ്ങിയവയാണ് നിരോധിക്കപ്പെട്ടത്.
നിരോധനം ലംഘിച്ച് ഉത്പന്നങ്ങള്‍ വിറ്റാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചിട്ടുണ്ട്.