| Wednesday, 14th August 2019, 4:59 pm

ഞൊ​ടി​യി​ട​യി​ൽ ത​യാ​റാ​ക്കാം തേ​ങ്ങാ ല​ഡ്ഡു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജ​ന്മാ​ഷ്ട​മി അ​ടു​ത്തി​രി​ക്കു​ന്നു.​ജ​ന്മാ​ഷ്ട​മി നാ​ളി​ലെ പ്ര​ധാ​ന മ​ധു​ര വി​ഭ​വ​മാ​ണ് തേ​ങ്ങാ ല​ഡ്ഡു.​ചി​ര​കി​യ തേ​ങ്ങ​യും ക​ണ്ട​ന്‍സ്ഡ് മി​ല്‍ക്കും ചേ​ര്‍ത്ത് ത​യ്യാ​റാ​ക്കു​ന്ന ഈ ​വി​ഭ​വം ഒ​രു പ്ര​ത്യേ​ക രു​ചി ത​ന്നെ​യാ​ണ് നാ​വി​നും വ​യ​റി​നും സ​മ്മാ​നി​ക്കു​ക. പാ​ച​ക​ത്തി​ലെ തു​ട​ക്ക​ക്കാ​ര്‍ക്ക് പോ​ലും വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ത​യ്യാ​റാ​ക്കാ​ന്‍ ക​ഴി​യു​ന്ന ഒ​രു വി​ഭ​വ​മാ​ണ് തേ​ങ്ങാ ല​ഡു.

ചേ​രു​വ​ക​ൾ

ഉ​ണ​ങ്ങി​യ തേ​ങ്ങ ചി​ര​കി​യ​ത് – 2 ക​പ്പ്
ക​ണ്ട​ന്‍സ്ഡ് മി​ല്‍ക്ക് (മി​ല്‍ക്‌​മെ​യ്ഡ്) – 200 ഗ്രാം
​നു​റു​ക്കി​യ ബ​ദാം – 2 ടീ​സ്പൂ​ണ്‍
ഏ​ല​യ്ക്കാ പൊ​ടി – 1 ടീ​സ്പൂ​ണ്‍

ത​യാ​റാ​ക്കു​ന്ന വി​ധം

ചൂ​ടാ​യ പാ​നി​ല്‍ ക​ണ്ട​ന്‍സ്ഡ് മി​ല്‍ക് ഒ​ഴി​ക്കു​ക. ഒ​പ്പം ത​ന്നെ ത​യ്യാ​റാ​ക്കി വെ​ച്ച ര​ണ്ട് ക​പ്പ് ചി​ര​കി​യ തേ​ങ്ങ ഇ​ടു​ക. തേ​ങ്ങ ന​ന്നാ​യി മി​ക്‌​സ് ആ​കു​ന്ന​ത് വ​രെ ഇ​ള​ക്കി​കൊ​ണ്ടി​രി​ക്കു​ക. അ​തി​ലേ​ക്ക് നു​റു​ക്കി​യ ബ​ദാ​മും ഏ​ല​യ്ക്കാ​പൊ​ടി​യും ചേ​ര്‍ത്ത് ഒ​ന്നു കൂ​ടി മി​ക്‌​സ് ചെ​യ്ത് എ​ടു​ക്കു​ക.​ഈ മി​ശ്രി​തം ആ​വ​ശ്യാ​നു​സ​ര​ണം ഉ​രു​ട്ടി എ​ടു​ക്കാം.​ഉ​രു​ട്ടി എ​ടു​ത്ത തേ​ങ്ങ ല​ഡു ക​വ​റി​ങ്ങി​നാ​യി ചി​ര​കി വെ​ച്ച തേ​ങ്ങ​യി​ല്‍ ഒ​ന്ന് ഉ​രു​ട്ടി​യെ​ടു​ക്കാം.​തേ​ങ്ങാ ല​ഡു ത​യ്യാ​ര്‍. ഇ​തി​ന് മു​ക​ളി​ല്‍ ബ​ദാം വെ​ച്ച് അ​ല​ങ്ക​രി​ക്കാം.

We use cookies to give you the best possible experience. Learn more