| Monday, 7th April 2014, 12:34 am

കോബ്ര പോസ്റ്റിന്റെ കണ്ടെത്തല്‍ തന്റെ നിഗമനങ്ങള്‍ ശരിവെയ്ക്കുന്നത്: ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[] ന്യൂൂദല്‍ഹി: അയോധ്യയിലെ ബാബറി മസ്ജിദ് പൊളിച്ചത് ആസൂത്രിതമായിരുന്നു എന്ന കോബ്രപോസ്റ്റിന്റെ കണ്ടെത്തല്‍ തന്റെ നിഗമനങ്ങള്‍ ശരിവയ്ക്കുന്നതാണെന്ന് സംഭവം അന്വേഷിച്ച ജസ്റ്റിസ് മന്‍മോഹന്‍സിങ് ലിബര്‍ഹാന്‍.

തന്റെ കണ്ടെത്തലുകളുടെ ആവര്‍ത്തനമാണ് കോബ്രപോസ്റ്റ് വെളിപ്പെടുത്തല്‍. പൊടുന്നനെയുണ്ടായ വികാരത്തള്ളിച്ചയിലല്ല ബാബ്‌റി മസ്ജിദ് പൊളിച്ചതെന്ന കാര്യം അന്നുതന്നെ വ്യക്തമായിരുന്നു. സംഭവം ആസൂത്രിതമായിരുന്നുവെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്. ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയുടെ രഥയാത്രാവേളയില്‍ നരേന്ദ്രമോഡിയുമുണ്ടായിരുന്നു.

എന്നാല്‍ മോഡി ഗൂഢാലോചനയില്‍ പങ്കാളിയാണോയെന്ന് തെളിയിക്കപ്പെട്ടില്ല-ലിബര്‍ഹാന്‍ വ്യക്തമാക്കി. അദ്വാനിയ്ക്ക് പുറമെ ബി.ജെ.പി നേതാക്കളായ അടല്‍ ബിഹാരി വാജ്‌പേയിയ്ക്കും മുരളീമനോഹര്‍ ജോഷിയ്ക്കും ബാബ്‌റി മസ്ജിദ് തകര്‍ക്കുമെന്ന് വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ബാബ്‌റിമസ്ജിദ് തകര്‍ത്തത് ആസൂത്രിതമായാണെന്നും സംഘപരിവാറിന്റെ ഗൂഢാലോചനയുടെ ഭാഗമായ പദ്ധതിയെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ക്ക് അറിവുണ്ടായിരുന്നെന്നും കോബ്ര പോസ്റ്റ് വെളിപ്പെടുത്തിയിരുന്നു. കോബ്ര പോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ.ആശിഷ് ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട 23 പ്രമുഖ വ്യക്തികളുമായി നടത്തിയ അഭിമുഖത്തിലാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ ഉള്ളത്.

We use cookies to give you the best possible experience. Learn more