| Tuesday, 29th January 2019, 10:13 pm

ബി.ജെ.പി ക്ക് 19.5 കോടി രൂപ സംഭാവന നല്‍കിയ ഡി.എച്ച്.എഫ്.എല്‍ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് കോടികള്‍ കവര്‍ന്നതായി കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യയിലെ പ്രധാന ഭവന വായ്പാ കമ്പനിയായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍ (ഡി.എച്ച്.എഫ്.എല്‍) പൊതുമേഖലാ ബാങ്കുകളില്‍നിന്ന് 31,000 കോടി രൂപ കവര്‍ന്നതായി കോബ്രാ പോസ്റ്റ്. 19.5 കോടി രൂപ ബി.ജെ.പിക്ക് സംഭാവന നല്‍കിയ കമ്പനിയാണ് ദിവാന്‍ ഹൗസിങ് ഫിനാന്‍സ് കോര്‍പറേഷന്‍.

2015 നും 18നും ഇടയില്‍ എസ്.ബി.ഐ ഉള്‍പ്പടെ 32 ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നുമാണ് കോടികള്‍ കവര്‍ന്നത്. ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ കോബ്രാ പോസ്റ്റാണ് വാര്‍ത്ത പുറത്ത് കൊണ്ടു വന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് എന്നാണ് കോബ്രാ പോസ്റ്റ് ഇതിനെ വിശേഷിപ്പിക്കുന്നത്.

ഡി.എച്ച്.എഫ്.എല്ലിന് വായ്പ നല്‍കിയ പൊതുമേഖലാ സ്ഥാപനങ്ങളായ എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഏറ്റവും വലിയ നഷ്ടം സംഭവിക്കുക. എസ്.ബി.ഐ 11,000 കോടി രൂപയും ബാങ്ക് ഓഫ് ബറോഡ 4000 കോടി രൂപയുമാണ് വായ്പ നല്‍കിയിട്ടുള്ളത്.

Also Read:  യു.എ.ഇ ഗ്യാലറി നിറച്ചു; ഖത്തര്‍ വലയും (4-0)

ഡി.എച്ച്.എഫ.്എല്‍ പ്രമോട്ടര്‍മാരായ കപില്‍ വാധ്വാന്‍, അരുണ്‍ വാധ്വാന്‍, ധീരജ് വാധ്വാന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഇത്രയും ഭീമമായ തുക കൈപ്പറ്റിയ കടലാസ് കമ്പനികള്‍. പണം നല്‍കിയ ഈ കമ്പനികള്‍ക്കൊന്നും പേരിന് പോലും ആസ്തിയില്ലെന്ന് കോബ്രാ പോസ്റ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. അതുകൊണ്ടുതന്നെ ഇത്രയും ഭീമമായ തുക തിരിച്ചുപിടിക്കുന്നതിന് റവന്യൂ റിക്കവറിപോലും സാധ്യമാകില്ല.

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ ആസ്തികള്‍ കണ്ടുകെട്ടാനുള്ള സര്‍ഫാസി നിയമം ഉപയോഗിച്ചും ഈ കടലാസുകമ്പനികളില്‍നിന്ന് തുക തിരിച്ചുപിടിക്കല്‍ അസാധ്യമാണ്. ഇപ്രകാരം പണം തിരികെ ഈടാക്കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഡി.എച്ച്.എഫ്.എല്ലിന് വായ്പ നല്‍കിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കാണ് ഏറ്റവു വലിയ നഷ്ടം സഹിക്കേണ്ടി വരിക.

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ കണ്ടുപിടിക്കേണ്ട ഏറെ സംഗതികള്‍ ഇനിയുമുണ്ടെന്നും കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈടുള്ളതും ഇല്ലാത്തതുമായ വായ്പ, ടാക്‌സ് വെട്ടിപ്പ് എന്നിങ്ങനെ കമ്പനീസ് ആക്റ്റ്, ഇന്‍കം ടാക്‌സ് ആക്റ്റ് എന്നിങ്ങനെ നിരവധി നിയമള്‍ ലംഘിച്ചാണ് പണം കവര്‍ന്നത്. വാര്‍ത്ത ഓഹരി വിപണിയിലും ആഘാതമുണ്ടാക്കി. ഡി.എച്ച.എഫ്.എല്‍ ഓഹിരികളുടെ വില 11 ശതമാനം കൂപ്പുകുത്തിയതായി സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more