മധ്യബീഹാറിലെ നിര്‍ധനരും നിരായുധരുമായ ദളിതരെ കൂട്ടക്കുരുതി നടത്തിയ കുറ്റവാളികളുടെ കുറ്റസമ്മതം കോബ്രപോസ്റ്റ് ക്യാമറയില്‍ പകര്‍ത്തി. രണ്‍വീര്‍ സേന പ്രവര്‍ത്തകര്‍ എതുരീതിയിലാണ് ഈ ക്രൂരകൃത്യം നടത്തിയത്, ശിക്ഷയില്‍ നിന്ന് അവര്‍ എങ്ങനെ ഒഴിവായി, നിയമത്തിന്റെ കരങ്ങള്‍ അവര്‍ എങ്ങനെ വളച്ചൊടിച്ചു, ആരാണവര്‍ക്കു പരിശീലനം നല്‍കിയത്, ആരാണ് അവര്‍ക്ക് ആയുധങ്ങള്‍ നല്‍കിയത്, ആര് അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി, ആര് അവര്‍ക്ക് രാഷ്ട്രീയ സഹായം നല്‍കി എന്നീ കാര്യങ്ങള്‍ ഈ കുറ്റസമ്മതത്തില്‍ നിന്നും വ്യക്തമാകും.
മൊഴിമാറ്റം : ജിന്‍സി ബാലകൃഷ്ണന്‍
ഓപ്പറേഷന്‍ ബ്ലാക്ക് റെയിന്‍: ബീഹാറിലെ ദളിത് കൂട്ടക്കുരുതി പരിശോധനയും അവരുടെ കൊലയാളികളുടെ വെളിപ്പെടുത്തലും
കഴിഞ്ഞ ദിവസം ഞെട്ടിക്കുന്ന വിവരങ്ങളുമായാണ് കോബ്രാപോസ്റ്റ് പ്രത്യക്ഷപ്പെട്ടത്; ദളിതരെ കൂട്ടക്കുരുതി നടത്തിയ രണ്‍വീര്‍ സേനാംഗങ്ങളുടെ വെളിപ്പെടുത്തലുകളുമായി. കോടതിപോലും വെറുതെ വിട്ട രണ്‍വീര്‍ സേനാംഗങ്ങള്‍ തന്നെ തങ്ങളാണ് കൂട്ടക്കുരുതികള്‍ നടത്തിയതെന്ന് ആത്മാഭിമാനത്തോടെ വിളിച്ചുപറയുമ്പോള്‍ നമ്മുടെ നീതിന്യായ സംവിധാനം പോലും ഏതുവിധത്തിലുള്ളതാണ്, ഏത് നിറത്തിലുള്ളതാണെന്ന് വ്യക്തമാവുന്നു. ഇതില്‍ കൂടുതല്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക് ആമുഖമായി ഞങ്ങള്‍ ഒന്നും പറയുന്നില്ല. ജനാധിപത്യവും മനുഷ്യത്വവും ഇന്ന് എവിടെ ചെന്ന് നില്‍ക്കുന്നു? സ്വാതന്ത്ര്യത്തിന്റെ ആഘോഷങ്ങള്‍ നടക്കുമ്പോഴും അതാര്‍ക്ക് സ്വന്തം? ഇത് ആരുടെ ജനാധിപത്യം? ഇവിടെ മനുഷ്യരായി ഗണിക്കപ്പെടുന്നത് ആരാരൊക്കെയാണ്? വിധി വായനക്കാര്‍ക്ക് വിടുന്നു. കോബ്രാപോസ്റ്റിലെ വെളിപ്പെടുത്തലുകള്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിന്റെ പൂര്‍ണരൂപമാണ് ഇവിടെ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്. –എഡിറ്റോറിയല്‍, ഡൂള്‍ന്യൂസ്
ഒരുവര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ കോബ്ര പോസ്റ്റ് രണ്‍വീര്‍ സേനയുടെ ഈ ആറ് കമാന്‍ഡോകളുടെ കുറ്റസമ്മതം ക്യാമറയില്‍ പകര്‍ത്തി. ഇതില്‍ രണ്ടുപേരെ തെളിവുകളുടെ അഭാവത്തില്‍ പാറ്റ്‌ന ഹൈക്കോടതി വിട്ടയച്ചതാണ്. സാര്‍ത്വ (1995), ബതാനി തോല (1996), ലക്ഷ്മണ്‍പൂര്‍ ബാതെ (1997), ശങ്കര്‍ ബിങ്ക (1999), മായന്‍പൂര്‍ (2000), ഇഖ്വാരി (1997) എന്നീ പേരുകളില്‍ അറിയപ്പെടുന്ന ദളിത് കൂട്ടക്കുരുതികളില്‍ തങ്ങള്‍ക്കുള്ള പങ്ക് ഇവര്‍ ക്യാമറയ്ക്കു മുമ്പില്‍ തുറന്നു പറയുന്നുണ്ട്. ഈ ആറ് കൂട്ടക്കുരുതികളിലുമായി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 144 പേരാണ് കൊല്ലപ്പെട്ടത്.
ചന്ദ്രകേശ്വര്‍, രവീന്ദ്ര ചൗധരി, പ്രമോദ് സിങ്, ഭോല സിങ്, അര്‍വിന്ദ് കുമാര്‍ സിങ്, സിദ്ധ്‌നാഥ് സിങ് എന്നിവരാണ് ഈ ആറ് രണ്‍വീര്‍ സേന പ്രവര്‍ത്തകര്‍. ഏതുരീതിയിലാണ് കൊലപാതകം പദ്ധതിയിട്ടു നടപ്പിലാക്കിയതെന്നു മാത്രമല്ല ആരാണ് തങ്ങളെ പരിശീലിപ്പിച്ചത്, ആയുധം നല്‍കിയത് ആരാണ് സാമ്പത്തിക സഹായം നല്‍കിയത് ആരാണ് രാഷ്ട്രീയ സഹായം നല്‍കിയത് എന്നുകൂടി വെളിപ്പെടുത്തുന്നു.
രണ്‍വീര്‍ സേനയ്ക്ക് കേന്ദ്ര സംസ്ഥാന തലത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും മൗനാനുവാദം ലഭിച്ചിരുന്നെന്ന് ഈ കുറ്റസമ്മതത്തില്‍ നിന്നും വ്യക്തമാണ്. നൂതനമാരക ആയുധങ്ങളായ എല്‍.എം.ജി, എസ്.എല്‍.ആര്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് മുന്‍ പ്രധാനമന്ത്രി സഹായിച്ചെന്നും മുന്‍ ധനമന്ത്രി സാമ്പത്തിക കാര്യങ്ങളില്‍ സഹായിച്ചെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
ജെ.ഡി.യു-ബി.ജെ.പി സഖ്യം ബീഹാറില്‍ അധികാരത്തിലെത്തിയതിനു പിന്നാലെ ജസ്റ്റിസ് ആമിര്‍ ദാസ് കമ്മീഷനെ അന്വേഷണത്തില്‍ നിന്നും പിരിച്ചുവിട്ടതും യാദൃശ്ചികമല്ല. തന്റെ റിപ്പോര്‍ട്ടില്‍ രണ്‍വീര്‍ സേനയ്ക്കു പിന്തുണ നല്‍കിയ രാഷ്ട്രീയരംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരങ്ങള്‍ ഉള്ളതിനാലാണ് അത് സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നോട് എല്ലാം അടച്ചുകെട്ടി പോയ്‌ക്കോളാന്‍ പറഞ്ഞതെന്ന് (റിട്ട.) ജസ്റ്റിസ് ആമിര്‍ ദാസ് ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ഒരു പക്ഷെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാവും ഒരു കൂട്ടക്കുരുതി അന്വേഷിക്കുന്ന കമ്മീഷനെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ പിരിച്ചുവിടുന്നത്.
ഒരു ദിവസം 50 ഗ്രാമങ്ങളിലായി കൂട്ടക്കുരുതികള്‍ നടത്താനുള്ള രണ്‍വീര്‍ സേനയുടെ അതിനിഷ്ഠൂരമായ ലക്ഷ്യവും ഈ കുറ്റസമ്മതത്തില്‍ വെളിവാകുന്നുണ്ട്. ആധുനിക മാരക ആയുധങ്ങളായ എ.കെ-47, എല്‍.എം.ജി, എസ്.എല്‍.ആര്‍ തുടങ്ങിയവ ഇവരുടെ പക്കലുണ്ടായിരുന്നു. കൂടാതെ തീരുമാനിച്ച പ്രകാരം
രണ്‍വീര്‍ സേനയെക്കുറിച്ചു സിനിമ ചെയ്യാനെത്തിയ സിനിമാ നിര്‍മാതാവെന്നു നടിച്ചെത്തിയ കോബ്രാപോസ്റ്റ് അസോസിയേറ്റ് എഡിറ്റര്‍ കെ. അഭിലാഷ്, ചന്ദകേശ്വര്‍ എന്ന ചന്ദ്രേശ്വറിനെയും പ്രമോദ് സിങ്, ഭോല സിങ് റായ്, അര്‍വിന്ദ് കുമാര്‍ സിങ്, സിദ്ധാന്ത് സിങ്, രവീന്ദ്ര ചൗധരി എന്നിവരെയും ഇന്റര്‍വ്യൂ ചെയ്തു. രവീന്ദ്ര ചൗധരി ഒഴികെ മറ്റെല്ലാവരും ലക്ഷ്ണ്‍പൂര്‍ ബത്തേ കൂട്ടക്കുരുതികളില്‍ ആരോപണവിധേയരായവരാണ്. രവീന്ദ്ര ചൗധരി പ്രധാനമായും സാര്‍ത്വ കൂട്ടക്കുരുതിയിലാണ് പങ്കുള്ളത്. ചന്ദ്രകേശ്വര്‍, പ്രമോദ് സിങ് എന്നിവരെ പാട്‌ന ഹൈക്കോടതി വെറുതെ വിട്ടതാണ്. അതേസമയം ഭോല സിങ്, അര്‍വിന്ദ് കുമാര്‍ സിദ്ധനാഥ് സിങ് എന്നിവരെ കീഴ്‌ക്കോടതി ഭ്രാന്താണെന്ന് പറഞ്ഞ് വെറുതെ വിട്ടിരുന്നു. ബീഹാര്‍ പോലീസിന്റെ ലിസ്റ്റിലുള്ള പിടികിട്ടാപ്പുള്ളിയാണ് ഭോല സിങ്. അദ്ദേഹമിപ്പോള്‍ ജാര്‍ഖണ്ഡിലെ ടാറ്റ നഗറിലെ സ്റ്റീല്‍ സിറ്റിയില്‍ ഒളിവില്‍ കഴിയുകയാണ്.
1997ല്‍ ഡിസംബര്‍ ഒന്നിന്റെ തണുത്ത രാത്രിയില്‍ 58 ദളിതര്‍ ഇവരാല്‍ കൊല്ലപ്പെട്ടപ്പോള്‍ നാണക്കേടുകൊണ്ട് രാജ്യംതലകുനിച്ചു. അന്ന് കൊല്ലപ്പെട്ടവരില്‍ 27 സ്ത്രീകളും 16 കുട്ടികളുമുണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതികളെപ്പോലും ഈ ക്രൂരന്മാര്‍ വിട്ടില്ല. ഗര്‍ഭിണികളുടെ വയര്‍ കീറി ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്നു.
1998ലെ കൂട്ടക്കുരുതിയില്‍ തന്റെ ബന്ധുക്കളെ നഷ്ടപ്പെട്ട ലക്ഷ്മണ്‍ രാജ്വാന്‍ സി (70) ഫോട്ടോ: ദി ഗാഡിയന്‍
രണ്‍വീര്‍ സേനയ്ക്ക് കേന്ദ്ര സംസ്ഥാന തലത്തിലെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്നും മൗനാനുവാദം ലഭിച്ചിരുന്നെന്ന് ഈ കുറ്റസമ്മതത്തില്‍ നിന്നും വ്യക്തമാണ്. നൂതനമാരക ആയുധങ്ങളായ എല്‍.എം.ജി, എസ്.എല്‍.ആര്‍ തുടങ്ങിയവ ലഭ്യമാക്കുന്നതിന് മുന്‍ പ്രധാനമന്ത്രി സഹായിച്ചെന്നും മുന്‍ ധനമന്ത്രി സാമ്പത്തിക കാര്യങ്ങളില്‍ സഹായിച്ചെന്നും ഇവര്‍ വെളിപ്പെടുത്തുന്നു.
കൂട്ടക്കുരുതിക്കുശേഷം പോലീസ് പിന്തുടര്‍ന്നപ്പോള്‍ ഒരു രാഷ്ട്രീയക്കാരന്‍ അദ്ദേഹത്തിന്റെ കാറില്‍ നിന്നും ഇവരെ ഒഴിപ്പിച്ചു. ഭൂമിഹാര്‍, രാജ്പുത് ഭൂപ്രഭുക്കള്‍ ഏറെയുള്ള സേന സംഘത്തിനു പരിശീലനം നല്‍കിയത് സൈനിക ജവാന്‍മാരാണ്. ലീവിനെത്തിയവരോ വിമരിച്ചവരോ ആയ സൈനികര്‍. സേനയെ പിന്തുണയ്ക്കുന്നവരില്‍ നിന്നു ലഭിക്കുന്ന സംഭാവനകളില്‍ നിന്നാണ് എ.കെ 47 പോലുള്ള ആയുധങ്ങള്‍ ഇവര്‍ വാങ്ങിക്കൂട്ടിയത്.
അണ്ടര്‍ഗ്രൗണ്ട് ഇടതു സംഘടനയായ സി.പി.ഐ- എം.എല്ലിന്റെ ബാനറില്‍ സംഘടിക്കാന്‍ തുടങ്ങിയ കര്‍ഷകര്‍ കൂലിയില്ലാതെ ജോലി ചെയ്യാന്‍ വിസമ്മതിക്കുകയും ഉയര്‍ന്നജാതിക്കാരായ ഭൂവുടമകളില്‍ നിന്നും അടിസ്ഥാന വേതനം ആവശ്യപ്പെടാന്‍ തുടങ്ങുകയും ചെയ്തതോടെ ഭോജ്ബൂര്‍ ഗ്രാമത്തിലെ ബെലൗര്‍ ഗ്രാമത്തിലുള്ള ധരിചരണ്‍ സിങ് ഭൂവുടമകളുടെ സ്വകാര്യ സൈന്യത്തിനു രൂപം കൊടുത്തു. അദ്ദേഹം ഈ സേനയ്ക്ക് രണ്‍വീര്‍ സേനയെന്ന് നാമകരണം ചെയ്തു.
ഭോജ്പൂര്‍ ഖോപിറ ഗ്രാമത്തിന്റെ തലവനായ ബാര്‍മേഷ് വാര്‍ സിങ്ങിന്റെ നേതൃത്തിലെത്തിയശേഷം രണ്‍വീര്‍ സേന കൂടുതല്‍ ആയുധങ്ങള്‍ സംഭരിക്കുകയും കൊലപാതകത്തില്‍ പരിശീലനം നേടുകയും ചെയ്തു. അടുത്ത ആറ് വര്‍ഷത്തിനുള്ളില്‍ സേന 16 കൂട്ടക്കുരുതികളിലായി 300 ദളിതരെ ക്രൂരമായി ഇല്ലാതാക്കി. കൊല്ലപ്പെട്ടവരില്‍ പുരുഷന്‍മാരും, സ്ത്രീകളും കുട്ടികളും ഗര്‍ഭസ്ഥശിശുക്കളുമെല്ലാം ഉള്‍പ്പെടുന്നു. ബീഹാറിലെ അറാ, അര്‍വല്‍, ഭോജ്പൂര്‍, ഗയ, അരംഗബാദ്, ജഹനാബാദ് എന്നിവിടങ്ങളിലാണ് പ്രധാനമായും ഈ കൂട്ടക്കുരുതികള്‍ അരങ്ങേറിയത്.
1997ല്‍ ഡിസംബര്‍ ഒന്നിന്റെ തണുത്ത രാത്രിയില്‍ 58 ദളിതര്‍ ഇവരാല്‍ കൊല്ലപ്പെട്ടപ്പോള്‍ നാണക്കേടുകൊണ്ട് രാജ്യംതലകുനിച്ചു. അന്ന് കൊല്ലപ്പെട്ടവരില്‍ 27 സ്ത്രീകളും 16 കുട്ടികളുമുണ്ടായിരുന്നു. ഗര്‍ഭിണിയായ യുവതികളെപ്പോലും ഈ ക്രൂരന്മാര്‍ വിട്ടില്ല. ഗര്‍ഭിണികളുടെ വയര്‍ കീറി ഗര്‍ഭസ്ഥശിശുവിനെ പുറത്തെടുത്തു കൊന്നു.
അടുത്ത പേജില്‍ തുടരുന്നു
2000ല്‍ നടന്ന മിയാന്‍പൂര്‍ കൂട്ടക്കുരുതിയിലെ 32 ഇരകള്‍ക്കും നീതി ലഭിച്ചില്ല. ഈകേസില്‍ ആരോപണവിധേയരായ ഒരാളെ ഒഴികെ 10 പേരെയും പാട്‌ന ഹൈക്കോടതി വെറുതെവിട്ടു. ഈ കേസുകളുടെയെല്ലാം വിധി ഒരേപോലെയാണ്. അതുകൊണ്ടുതന്നെ വിധി വരാനിരിക്കുന്ന കേസുകള്‍ക്കും ഇതുതന്നെ സംഭവിക്കുമെന്നു ഭയക്കുന്നവരുണ്ട്. തെളിവുകളുടെ അഭാവത്തിലായിരുന്നു മേല്‍പ്പറഞ്ഞ കേസുകളിലെ പ്രതികളെല്ലാം രക്ഷപ്പെട്ടത്.
രണ്‍വീര്‍ സേന മേധാവി ബ്രഹ്മേഷ്വര്‍ സിങ്
ഇത്തരം കശാപ്പ് പിന്നീട് കണ്ടത് 2002ലെ ഗുജറാത്ത് കലാപകാലത്താണ്. ഗര്‍ഭിണികളായ മുസ്‌ലിം യുവതികളുടെ വയറ് കീറി ഗര്‍ഭസ്ഥ ശിശുവിനെ തുണ്ടം തുണ്ടമായി കലാപകാരികള്‍ വെട്ടിനുറുക്കിയപ്പോള്‍.
ഈ വര്‍ഷം ജനുവരി 14നു വന്ന ഞെട്ടിക്കുന്ന മറ്റൊരു വിധി 23 ദളിതരെ കൊന്നെന്ന് ആരോപിക്കപ്പെട്ട 24 പേരെ വെറുതെവിട്ടുകൊണ്ടുള്ളതായിരുന്നു. 1999 റിപ്പബ്ലിക് ദിനത്തില്‍ വൈകുന്നേരം അര്‍വാല്‍ ജില്ലയില്‍ അരങ്ങേറിയ ശങ്കര്‍ ബിംഗയിലായിരുന്നു കൂട്ടക്കുരുതി നടന്നത്. സമാനമായി 2013 ഒക്ടോബറില്‍ പാട്‌ന ഹൈക്കോടതി 26 രണ്‍ബീര്‍ സേന പ്രവര്‍ത്തകരെ കുറ്റവിമുക്തരാക്കിയ വിധിയുമുണ്ടായി. ഇതില്‍ 16 പേരെ കീഴ്‌ക്കോടതി വധശിക്ഷയ്ക്കു ശിക്ഷിച്ചിരുന്നു. 1997 ഡിസംബര്‍ 1ന് ലക്ഷ്മണ്‍പൂര്‍ ബതെയില്‍ 58 ദളതരെ കൊലചെയ്ത കുറ്റത്തിലായിരുന്നു ഈ വിധി.
ഇവര്‍ ഈ 300 ദളിതരെ കൊന്നിട്ടില്ലെങ്കില്‍ ആരാണ് ഇതെല്ലാം ചെയ്തതെന്ന് ചോദിച്ചുപോകും ഈ വിധി കേള്‍ക്കുമ്പോള്‍? നിരവധിയാളുകള്‍ കൊലചെയ്യപ്പെട്ടിട്ടും കൊന്നവര്‍ ഇല്ലേ?
ബതാനി തോല കൂട്ടക്കുരുതി 2012 ഏപ്രില്‍ 17ന് ഇതേ അവസ്ഥയുണ്ടായി. പതിനൊന്ന് സ്ത്രീകളും ആറ് കുട്ടികളും ഉള്‍പ്പെടെ 21 ദളിതരെ കൊന്ന കേസില്‍ 23 രണ്‍വീര്‍ സേന പ്രവര്‍ത്തകരെ വെറുതെവിട്ടുകൊണ്ടായിരുന്നു പാട്‌ന ഹൈക്കോടതി വിധി.
2000ല്‍ നടന്ന മിയാന്‍പൂര്‍ കൂട്ടക്കുരുതിയിലെ 32 ഇരകള്‍ക്കും നീതി ലഭിച്ചില്ല. ഈകേസില്‍ ആരോപണവിധേയരായ ഒരാളെ ഒഴികെ 10 പേരെയും പാട്‌ന ഹൈക്കോടതി വെറുതെവിട്ടു. ഈ കേസുകളുടെയെല്ലാം വിധി ഒരേപോലെയാണ്. അതുകൊണ്ടുതന്നെ വിധി വരാനിരിക്കുന്ന കേസുകള്‍ക്കും ഇതുതന്നെ സംഭവിക്കുമെന്നു ഭയക്കുന്നവരുണ്ട്. തെളിവുകളുടെ അഭാവത്തിലായിരുന്നു മേല്‍പ്പറഞ്ഞ കേസുകളിലെ പ്രതികളെല്ലാം രക്ഷപ്പെട്ടത്.
എന്നിരുന്നാലും ഈ കേസുകള്‍ അന്വേഷിച്ചവര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉയര്‍ന്നിരുന്നു. ഉദാഹരണത്തിന് ഡി.വൈ.എസ്.പി സിഐ.ഡി മിര്‍സ മഖ്‌സൂദ് അലാം ബെഗ് പറയുന്നത് എല്ലാ പ്രതികള്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നെന്നാണ്: “എല്ലാര്‍ക്കെതിരെയും ശക്തമായ തെളിവുകള്‍ ഉണ്ട്. ദൃക്‌സാക്ഷി… സാക്ഷികള്‍ അവരെ കണ്ടതും തിരിച്ചറിഞ്ഞതുമാണ്… ഇതിനു പുറമേ കൂട്ടക്കുരുതികള്‍ നടക്കുന്നതിനു മുമ്പ് ഇവര്‍ അവരുടെ ഇടങ്ങളില്‍ യോഗം നടത്തിയിരുന്നു.. കേസ് ഡയറിയില്‍ ഈ കാര്യങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്.” ലക്ഷ്മണ്‍പര്‍ കൂട്ടക്കുരുതി പ്രധാന അന്വേഷണ ഓഫീസറായിരുന്നു ബെഗ്. ഇത്തരം തെളിവുകളുടെ അഭാവത്തില്‍ കീഴ്‌ക്കോടതികള്‍ ഈ കൊലപാതകികളില്‍ പലര്‍ക്കും വധശിക്ഷയും ജീവപര്യന്തവും വിധിച്ചിരുന്നു.
ഇവര്‍ ഈ 300 ദളിതരെ കൊന്നിട്ടില്ലെങ്കില്‍ ആരാണ് ഇതെല്ലാം ചെയ്തതെന്ന് ചോദിച്ചുപോകും ഈ വിധി കേള്‍ക്കുമ്പോള്‍? നിരവധിയാളുകള്‍ കൊലചെയ്യപ്പെട്ടിട്ടും കൊന്നവര്‍ ഇല്ലേ?
കോബ്രാപോസ്റ്റ് അസോസിയേറ്റ് എഡിറ്ററോട് സ്വന്തം പ്രവൃത്തികളെ മഹത്വവത്കരിച്ചാണ് ആറുപേരും സംസാരിച്ചത്. ഈ കൊലയാളികളുമായി കെ. ആഷിഷ് നടത്തിയ ഇന്റര്‍വ്യൂയുടെ പ്രസക്തഭാഗങ്ങളിതാ.
ചന്ദകേശ്വര്‍ സിങ്
ഈ കൂട്ടക്കുരുതികള്‍ നടത്താന്‍ മുമ്പില്‍ നിന്നു നയിച്ച രണ്‍വീര്‍ സേനയുടെ കമാന്ററാണ് ചന്ദകേശ്വര്‍ സിങ്. ലക്ഷ്മണ്‍മര്‍ ബാതെ കൂട്ടക്കുരുതിയില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ കീഴ്‌ക്കോടതി ഇയാളെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. പക്ഷെ 2013 ഒക്ടോബറില്‍ പാട്‌ന കോടതി വെറുതെവിട്ടു. 1996ലെ ബതാനി തോല കൂട്ടക്കുരുതിയിലും പങ്കുണ്ടെന്നു വെളിപ്പെടുത്തിയ ചന്ദകേശ്വര്‍ സിങ് താനൊറ്റക്ക് കീഴ്ജാതിക്കാരായ അഞ്ചു മത്സ്യത്തൊഴിലാളികളെ തന്റെ കത്തികൊണ്ട് തലയറുത്ത് കൊന്നെന്നും പറഞ്ഞു.
ബതാനി തോല കൂട്ടക്കൊല പകല്‍വെളിച്ചത്തില്‍ ഉച്ചയ്ക്ക് മൂന്നുമണിക്കാണ് നടന്നത്. സമീപത്തുപോലീസ് ചൗക്കി ഉണ്ടായിരുന്നിട്ടു കൂടിയാണ് ഈ സംഭവം നടന്നത്.
ഈ കൂട്ടക്കുരുതിയെക്കുറിച്ച് ചന്ദകേശ്വര്‍ പറയുന്നു- “ക്ലോക്കില്‍ മൂന്നുമണിയടിച്ചപ്പോള്‍ സേന വെടിവെപ്പു തുടങ്ങി. പകല്‍ മൂന്നുമണിയായിരുന്നു സമയം… കൂട്ടക്കുരുതി നടത്തി. അവിടെയൊരു പോലീസ് ചൗക്കിയുണ്ടായിരുന്നു.” ഇരകളുടെ തലയെണ്ണലും ചന്ദകേശ്വര്‍ നടത്തുന്നു- ചില ശവങ്ങള്‍ അവിടെ നിന്നും മാറ്റി. എന്നിട്ടും സ്ഥലത്ത് 22 ശവങ്ങളുണ്ടായിരുന്നു.. അതെ, അവിടെ 22 മൃതദേഹങ്ങള്‍ കിടക്കുന്നുണ്ടായിരുന്നു. ഖണ്ഡു ഗ്രാമത്തിലെ ഗുപ്‌തേശ്വര്‍ സിങ്ങിനുവേണ്ടിയാണ് ഈ കൂട്ടക്കുരുതി നടത്തിയത്.
അടുത്ത പേജില്‍ തുടരുന്നു
“ആ ഗ്രാമത്തില്‍ ഞങ്ങളൊരു യോഗം വിളിച്ചു. സേന ഈ രീതിയിലുള്ള ഉദ്യമങ്ങള്‍ സ്വീകരിക്കില്ലെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടണം. അതുകൊണ്ട് ഗ്രാമവാസികളുടെ മുഴുവന്‍ ഒപ്പു ഞങ്ങള്‍ക്കു ലഭിച്ചു. സി.പി.ഐ.എം എം.എല്ലു കാരെ ഞങ്ങള്‍ മൂന്നുമണിക്കു കാണുമെന്ന് അവരോട് ഞങ്ങള്‍ പറയുകയും ചെയ്തു. ഈ പകല്‍വെളിച്ചത്തില്‍ നടന്ന കൂട്ടക്കൊലയില്‍ സേനയ്ക്കും ചില പ്രവര്‍ത്തകരെ നഷ്ടമായി.
സി.പി.ഐ.എം എം.എല്‍ നേതാക്കള്‍ ഭൂവുടമകളെ ഉപദ്രവിക്കുകയാണെന്നും സേന നടപടിയെടുക്കേണ്ട സമയം കഴിഞ്ഞെന്നും പറഞ്ഞ് ചന്ദകേശ്വറിന് അദ്ദേഹം ഒരു സന്ദേശം അയക്കുകയായിരുന്നു. പക്ഷെ ചന്ദകേശ്വര്‍ ഗ്രാമത്തില്‍ ഒരു യോഗം വിളിക്കുകയും ബതാനി തോല കൂട്ടക്കൊലയ്ക്ക് ഗ്രാമവാസികളുടെ കയ്യൊപ്പ് വാങ്ങുകയും ചെയ്തു.
“ആ ഗ്രാമത്തില്‍ ഞങ്ങളൊരു യോഗം വിളിച്ചു. സേന ഈ രീതിയിലുള്ള ഉദ്യമങ്ങള്‍ സ്വീകരിക്കില്ലെന്ന് ഗ്രാമവാസികളെ അറിയിക്കുകയും ചെയ്തു. അല്ലെങ്കില്‍ നിങ്ങള്‍ തന്നെ ഈ പ്രശ്‌നത്തില്‍ ഇടപെടാന്‍ ആവശ്യപ്പെടണം. അതുകൊണ്ട് ഗ്രാമവാസികളുടെ മുഴുവന്‍ ഒപ്പു ഞങ്ങള്‍ക്കു ലഭിച്ചു. സി.പി.ഐ.എം എം.എല്ലു കാരെ ഞങ്ങള്‍ മൂന്നുമണിക്കു കാണുമെന്ന് അവരോട് ഞങ്ങള്‍ പറയുകയും ചെയ്തു. ഈ പകല്‍വെളിച്ചത്തില്‍ നടന്ന കൂട്ടക്കൊലയില്‍ സേനയ്ക്കും ചില പ്രവര്‍ത്തകരെ നഷ്ടമായി.
രക്തച്ചൊരിച്ചിലിന്റെ കണക്ക് അവിടെ അവസാനിച്ചില്ല. നിയമത്തിന്റെ നീണ്ട കരങ്ങള്‍ തങ്ങള്‍ക്കരികില്‍ എത്തില്ലെന്നു ഉറപ്പുളളതിനാലും പാട്‌ന ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചതിനാലും ചന്ദകേശ്വര്‍ കൂട്ടക്കുരുതി തുടര്‍ന്നു. അദ്ദേഹത്തിന്റെ മൊഴിയില്‍ താന്‍ സി.പി.ഐ. എം.എല്‍ പ്രവര്‍ത്തകരെന്നു കരുതുന്ന അഞ്ച് മത്സ്യത്തൊഴിലാളികളെ തലയറുത്ത് കൊന്നതെന്നും ചന്ദകേശ്വര്‍ പറയുന്നു. സോണ്‍ നദിയില്‍ 58 പാവപ്പെട്ട ദളിതര്‍ കൊല്ലപ്പെടുമ്പോള്‍ രാത്രിയാവാന്‍ കുറഞ്ഞമണിക്കൂറുകള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പുരുഷന്മാരും, സ്ത്രീകളും കുട്ടികളും ഗര്‍ഭസ്ഥശിശുക്കളും വരെ ലക്ഷ്മന്‍പൂര്‍ ബാത്തെയില്‍ വെടിയേറ്റു വീണു. കൂട്ടക്കൊലയ്ക്കുശേഷം 32 അംഗ രണ്‍വീര്‍ സേന സംഘം ബോട്ടുവഴി ഭോജ്പൂരിലേക്കു രക്ഷപ്പെട്ടു.
“അവരോട് എനിക്ക് ഏറെ ദേഷ്യംതോന്നി. നൂറിലേറെ രൂപ വിലയുള്ള ബുളളറ്റ് എന്തിനു അവര്‍ക്കുവേണ്ടി പാഴാക്കണം. എന്റെടുത്തുണ്ടായിരുന്ന കത്തി ഉപയോഗിക്കുന്നതാണ് അതിലും നല്ലത്. അതുകൊണ്ട് ഞാനവരുടെ തലയറുത്തു.”
മത്സ്യത്തൊഴിലാളികളെ കൊന്നതിനെക്കുറിച്ച് ചന്ദകേശ്വര്‍ പറയുന്നതിങ്ങനെ – “കൂട്ടക്കുരുതി കണ്ട് അവിടെ നിന്നും ജീവനുംകൊണ്ടോടിയതായിരുന്നു ഈ അഞ്ച് പാവങ്ങള്‍. എന്നാല്‍ സേനയുടെ കൊലയാളികള്‍ ഇവരെ പിടികൂടി.” അവര്‍ക്കുമേല്‍ ബുള്ളറ്റ് പാഴാക്കിക്കളയാന്‍ അദ്ദേഹത്തിനു താല്‍പര്യമില്ലായിരുന്നു. അദ്ദേഹം അഞ്ചുപേരെയും തന്റെ കത്തികൊണ്ട് കഴുത്തറുത്ത് കൊന്നു. “അവരോട് എനിക്ക് ഏറെ ദേഷ്യംതോന്നി. നൂറിലേറെ രൂപ വിലയുള്ള ബുളളറ്റ് എന്തിനു അവര്‍ക്കുവേണ്ടി പാഴാക്കണം. എന്റെടുത്തുണ്ടായിരുന്ന കത്തി ഉപയോഗിക്കുന്നതാണ് അതിലും നല്ലത്. അതുകൊണ്ട് ഞാനവരുടെ തലയറുത്തു.”
സിദ്ധ്‌നാഥ്
സേന നേതാവ് ബര്‍മേശ്വര്‍ സിങ് മുഖ്യയുടെ പ്രധാന സഹായിയാണ് സിദ്ധ്‌നാഥ്. സേനയുടെ നയരൂപീകരണ സംഘത്തിന്റെ ഭാഗമായിരുന്നു റായ്. ഈ കൂട്ടക്കുരുതിയില്‍ എല്ലാം മുഖ്യസൂത്രധാരനായോ, കൊലയാളിയായോ സിദ്ധ്‌നാഥിനു പങ്കുണ്ടെന്നു സംശയലേശമന്യേ പറയാം. താന്‍ നിയമത്തിനും മുകളിലാണെന്നു തെളിയിച്ചുകൊണ്ട് സിദ്ധ്‌നാഥ് സ്വതന്ത്രമായി പറക്കുകയാണിപ്പോഴും.
“ഞങ്ങള്‍ അവരെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അവര്‍ കൂടുതല്‍ ശക്തരായി വളരാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അതുകൊണ്ട് ഞങ്ങളുടെ പാര്‍ട്ടിയായ സേന അവരെ വളഞ്ഞു. അവിടെ ആക്രമണവും പ്രത്യാക്രമണവും നടന്നിരുന്നു.” സിദ്ധ്‌നാഥ് പറയുന്നു.
“ഞാന്‍ അവരോട് പറഞ്ഞു ഞങ്ങള്‍ക്ക് എല്‍.എം.ജി(ലൈറ്റ് മെഷീന്‍ ഗണ്‍)കളുണ്ടെന്ന്. ഞങ്ങള്‍ക്ക് എങ്ങനെ അതു ലഭിച്ചുവെന്ന് അവര്‍ ചോദിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രധാനമന്ത്രിയിലൂടെയാണ് ഞങ്ങള്‍ക്ക് ഇതു ലഭിച്ചതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളെ ഒറ്റുകാരെന്ന് വിളിച്ചു. ഞാന്‍ പറഞ്ഞു ഞങ്ങള്‍ ഒറ്റുകാരല്ലെന്ന്. രാജ്യതാല്‍പര്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സഹായത്താല്‍ ഞങ്ങള്‍ക്ക് ആയുധം ലഭിച്ചതെന്നും പറഞ്ഞു.അവര്‍ ചോദിച്ചു ഏതു പ്രധാനമന്ത്രിയെന്ന്. ഞാന്‍ പറഞ്ഞു ചന്ദ്രശേഖര്‍…”
ലക്ഷ്മന്‍പൂര്‍ ബത്തെ കൂട്ടക്കുരുതിക്കു മുമ്പ് സേന കാര്യങ്ങള്‍ ആലോചിക്കുന്നതിനായി ബെലൗര്‍ ഗ്രാമത്തില്‍ യോഗം ചേര്‍ന്നിരുന്നു. സിദ്ധ്‌നാഥിനു പുറമേ സേനയുടെ പ്രധാന നേതാക്കളായ ബാര്‍മേശ്വര്‍ മുഖ്യ, വക്കീല്‍ ചൗധരി, ബോല സിങ്,ശിവനാരായണ്‍ സിങ്, കൃഷ്ണനാഥ ചൗധരി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
“കൂട്ടക്കുരുതി നടക്കുന്നതിനു രണ്ടു ദിവസംമുമ്പാണ് യോഗം നടന്നത്. അറാ ജില്ലയിലാണ് യോഗം നടന്നത്. ബലൗര്‍ ഗ്രാമത്തിലായിരുന്നു യോഗം.
ഇന്ത്യന്‍ സൈന്യത്തിനുമാത്രം ഉപയോഗിക്കാനും കൈവശം വെയ്ക്കാനും അധികാരമുള്ള ആയുധങ്ങള്‍ തങ്ങള്‍ക്ക് എങ്ങനെ ലഭിച്ചുവെന്ന് കസ്റ്റഡിയിലിരിക്കെ പോലീസിനോട് പറഞ്ഞതായി സിദ്ധാര്‍ത്ഥ് പറയുന്നു.
“ഞാന്‍ അവരോട് പറഞ്ഞു ഞങ്ങള്‍ക്ക് എല്‍.എം.ജി(ലൈറ്റ് മെഷീന്‍ ഗണ്‍)കളുണ്ടെന്ന്. ഞങ്ങള്‍ക്ക് എങ്ങനെ അതു ലഭിച്ചുവെന്ന് അവര്‍ ചോദിച്ചു. ഇന്ത്യന്‍ സൈന്യത്തില്‍ നിന്നും പ്രധാനമന്ത്രിയിലൂടെയാണ് ഞങ്ങള്‍ക്ക് ഇതു ലഭിച്ചതെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ ഞങ്ങളെ ഒറ്റുകാരെന്ന് വിളിച്ചു. ഞാന്‍ പറഞ്ഞു ഞങ്ങള്‍ ഒറ്റുകാരല്ലെന്ന്. രാജ്യതാല്‍പര്യത്തിനുവേണ്ടിയാണ് ഞങ്ങള്‍ ഇതൊക്കെ ചെയ്തതെന്നും പറഞ്ഞു. അതുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സഹായത്താല്‍ ഞങ്ങള്‍ക്ക് ആയുധം ലഭിച്ചതെന്നും പറഞ്ഞു.അവര്‍ ചോദിച്ചു ഏതു പ്രധാനമന്ത്രിയെന്ന്. ഞാന്‍ പറഞ്ഞു ചന്ദ്രശേഖര്‍…”
സൈനിക ആയുധങ്ങള്‍ ധന്‍ബാദിലെ പ്രമുഖ രാഷ്ട്രീയക്കാരനായ സൂര്യദേവ് വഴിയാണ് ലഭിച്ചതെന്നാണ് സിദ്ധ്‌നാഥ് പറയുന്നത്. “അവിടെ ഞങ്ങളെ വളരെയധികം പിന്തുണയ്ക്കുന്ന ഒരാളുണഅട്… ധന്‍ബാദിലെ സൂര്യദേവ്.. സൈനിക ആയുധങ്ങള്‍ ഞങ്ങള്‍ക്കുവേണ്ടി വാങ്ങിത്തന്നത് സൂര്യദേവാണ്. ആ കാലത്ത് ചന്ദ്രശേഖര്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. സൂര്യദേവ് ബാബുവിന്റെ അടുത്ത സുഹൃത്താണ് സൂര്യദേവ്. അതുവഴിയാണ് ഇരുവരുടെയും സഹായം ലഭിച്ചത്.”
എന്നാല്‍ മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖരന്റെ മകന്‍ നീരജ് ശേഖര്‍ ഈ ആരോപണങ്ങള്‍ തള്ളി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പിതാവ് കുംടുംബത്തില്‍ നിന്നും ഒരു കാര്യവും മറച്ചുവെക്കാറില്ലെന്നു പറഞ്ഞ അദ്ദേഹം സൂര്യദേവിനെ നന്നായി അറിയാമെന്നും പറഞ്ഞു.
അടുത്ത പേജില്‍ തുടരുന്നു
“ഒരു കൂട്ടക്കൊല ബെത്തെ ബെലൗറിലായിരുന്നു. മറ്റൊന്ന് ചൗരിയിലും. അടുത്തത് ബത്തെ, ശങ്കര്‍ ബിംഗ, മൂന്നാമത് നാരായണ്‍പൂര്‍, നാലാമത്തേത് മിയന്‍പൂര്‍, ഹൈദര്‍പൂരായിരുന്നു അഞ്ചാമത്തേത്. ജല്‍പുര ആറാമത്. ശങ്കര്‍ ബിംഗ ബതാനി ശങ്കര്‍ ബിംഗ ബത്തെയും ഒന്നായിരുന്നു. മൂന്നാമത്തേത് നാരായണ്‍പൂര്‍, മറ്റൊന്ന് അര്‍വലും.” സ്ത്രീകളെയും കുട്ടികളെയും കൊലചെയ്തതിനെ സിദ്ധ്‌നാഥ് ന്യായീകരിക്കുന്നതിങ്ങനെ; ” ഇന്ത്യയില്‍ പ്രായമായ ആളെ കൊന്നാല്‍ നിങ്ങള്‍ പാപിയാകില്ലെന്നും യുവാക്കളെ കൊന്നാല്‍ പാപിയാകുമെന്നും മതം പറയുന്നില്ല. ഏതെങ്കിലും കുട്ടിയെ കൊന്നാല്‍ 20 വര്‍ഷം തടവും പ്രായമായയാളെ കൊന്നാല്‍ 2 വര്‍ഷം തടവും ലഭിക്കുമെന്ന നിയമവുമില്ല.”
ഐബാത്പൂര്‍ കൂട്ടക്കൊലയില്‍ തങ്ങളുടെ പങ്ക് പോലീസിനോട് തുറന്നു പറഞ്ഞിരുന്നെന്നും സിദ്ധ്‌നാഥ് പറയുന്നു. “കാന്‍പത് പോലീസ് സ്‌റ്റേഷന്റെ പരിധിയിലുള്ള ഐബാത്പൂരില്‍ നടന്ന കൂട്ടക്കൊലയെക്കുറിച്ച് പോലീസിനോട് പറഞ്ഞിരുന്നു. മുഷാര്‍ ജാതിയിലുള്ള ഏഴുപേരെ ഞങ്ങളുടെ ആളുകള്‍ കൊന്നു.
സേന പ്രവര്‍ത്തകരാണ് ഈ കൂട്ടക്കൊല നടത്തിയത്. എന്നാല്‍ എഫ്.ഐ.ആറില്‍ 64 പേരെ ഉള്‍പ്പെടുത്തി ലോക്കല്‍ പോലീസ് റിപ്പോര്‍ട്ടു തയ്യാറാക്കിയെങ്കിലും കൊലയാളികളെല്ലാം രക്ഷപ്പെട്ടു.
സേനയുടെ നയരൂപീകരണ സമിതിയില്‍ ഒമ്പതു നേതാക്കളുണ്ടെന്നാണ് സിദ്ധ്‌നാഥ് പറയുന്നത്. ആറു കൂട്ടക്കുരുതികളിലും അദ്ദേഹത്തിന്റെ പങ്ക് അദ്ദേഹം വ്യക്തമാക്കുകും ചെയ്തു.
“ഒരു കൂട്ടക്കൊല ബെത്തെ ബെലൗറിലായിരുന്നു. മറ്റൊന്ന് ചൗരിയിലും. അടുത്തത് ബത്തെ, ശങ്കര്‍ ബിംഗ, മൂന്നാമത് നാരായണ്‍പൂര്‍, നാലാമത്തേത് മിയന്‍പൂര്‍, ഹൈദര്‍പൂരായിരുന്നു അഞ്ചാമത്തേത്. ജല്‍പുര ആറാമത്. ശങ്കര്‍ ബിംഗ ബതാനി ശങ്കര്‍ ബിംഗ ബത്തെയും ഒന്നായിരുന്നു. മൂന്നാമത്തേത് നാരായണ്‍പൂര്‍, മറ്റൊന്ന് അര്‍വലും.”
സ്ത്രീകളെയും കുട്ടികളെയും കൊലചെയ്തതിനെ സിദ്ധ്‌നാഥ് ന്യായീകരിക്കുന്നതിങ്ങനെ; ” ഇന്ത്യയില്‍ പ്രായമായ ആളെ കൊന്നാല്‍ നിങ്ങള്‍ പാപിയാകില്ലെന്നും യുവാക്കളെ കൊന്നാല്‍ പാപിയാകുമെന്നും മതം പറയുന്നില്ല. ഏതെങ്കിലും കുട്ടിയെ കൊന്നാല്‍ 20 വര്‍ഷം തടവും പ്രായമായയാളെ കൊന്നാല്‍ 2 വര്‍ഷം തടവും ലഭിക്കുമെന്ന നിയമവുമില്ല.”
“ആയുധങ്ങളും മറ്റും നേരത്തെ തന്നെ ഞങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടിയാണ് ആയുധങ്ങള്‍ വാങ്ങിച്ചത്. വിലകൂടിയ ചില ആയുധങ്ങളും ഞങ്ങള്‍ വാങ്ങിച്ചിരുന്നു.”
അര്‍വിന്ദ് കുമാര്‍ സിങ്
1996ലും 1997ലും നടത്തിയ കൂട്ടക്കൊലകളുട സകല വിശദാംശങ്ങളും അര്‍വിന്ദ് സിങ് നല്‍കുന്നുണ്ട്. ഇരു കൂട്ടക്കൊലകളിലും പങ്കുണ്ടെന്നു വ്യക്തമാക്കിയ അദ്ദേഹം ഏതു രീതിയിലാണ് കൊല നടത്തിയതെന്നും വ്യക്തമാക്കുന്നു.
“ഇക്വാരിയില്‍ രണ്ട് കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ട്. ഏഴും ഒമ്പതും പേര്‍ കൊല്ലപ്പെട്ടു. ആദ്യ കൂട്ടക്കൊലയില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. രണ്ടാമത്തേതില്‍ എട്ടൊമ്പതുപേര്‍ കൊല്ലപ്പെട്ടു. ഒന്ന് 1996 രണ്ടാമത്തേത് 1997 ലും നടന്നു.
ഭൂമിഹാര്‍ ഗ്രാമത്തിലെ പ്രവര്‍ത്തകര്‍ മാത്രം അറിഞ്ഞുകൊണ്ടു നടത്തിയതാണ് ഇരുകൂട്ടക്കൊലകളുമെന്നാണ് അര്‍വിന്ദ് സിങ് പറുന്നത്. ബര്‍മേശ്വര്‍ മുഖ്യയ്‌ക്കോ സേനയ്‌ക്കോ പങ്കൊന്നും ഇല്ല.
മുഖ്യാജി അവിടെ ഉണ്ടായിരുന്നില്ല. ഇഖ്വാരിയിലുള്ളവര്‍ക്ക് മാത്രമാണ് പങ്കുള്ളത്. പുറത്തുള്ള ആര്‍ക്കും പങ്കില്ല. സേനയ്ക്കും. ഇഖ്വാരിയില്‍ 500 വീട്ടുടമസ്ഥരുണ്ട്. ഓരോ കുടുംബത്തില്‍ നിന്നും ഒരാള്‍ വീതം വന്നാല്‍ തന്നെ ഞങ്ങള്‍ക്കു സേന തയ്യാര്‍. ഞങ്ങള്‍ക്കു സേനയുടെ സഹായം ആവശ്യമായി വന്നില്ല.”
“ആയുധങ്ങളും മറ്റും നേരത്തെ തന്നെ ഞങ്ങളുടെ വീടുകളില്‍ സൂക്ഷിച്ചിരുന്നു. സുരക്ഷയ്ക്കുവേണ്ടിയാണ് ആയുധങ്ങള്‍ വാങ്ങിച്ചത്. വിലകൂടിയ ചില ആയുധങ്ങളും ഞങ്ങള്‍ വാങ്ങിച്ചിരുന്നു.”
ഇരകളുടെ കുടുംബത്തെ ഒത്തുതീര്‍പ്പിലെത്താന്‍ നിര്‍ബന്ധിച്ച് കേസ് പിന്‍വലിപ്പിച്ചാണ് നിയമത്തിന്റെ കരങ്ങളില്‍ നിന്നും രക്ഷപ്പെട്ടതെന്നും അര്‍വിന്ദ് സിങ് പറയുന്നു. “ഇല്ല, ഇല്ല. എല്ലാ കേസുകളിലും ഞങ്ങള്‍ അവരുമായി ഒത്തുതീര്‍പ്പുണ്ടാക്കി. ഇതിന്റെ ഫലമായി എല്ലാ കേസുകളും പിന്‍വലിച്ചു.”
അടുത്ത പേജില്‍ തുടരുന്നു
യശ്വന്ത് സിന്‍ഹയില്‍ നിന്നും സാമ്പത്തിക രാഷ്ട്രീയ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പ്രമോദ് സിങ് പറയുന്നത്. “അദ്ദേഹം ഞങ്ങള്‍ക്കു പണം തന്നു. അഞ്ച് അഞ്ചര ലക്ഷം. രാഷ്ട്രീയ പിന്തുണയ്ക്കു പുറമേ അദ്ദേഹത്തിനു നല്‍കാന്‍ സാധിക്കുന്ന സഹായങ്ങളെല്ലാം ചെയ്തു തന്നു.”
പ്രമോദ് സിങ്
കൊലയാളി സംഘത്തില്‍ പ്രധാനിയായ പ്രമോദ് സിങ്ങിനെ പാട്‌ന ഹൈക്കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടതാണ്. പക്ഷെ മറ്റു ചില കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ അറാ ജയിലിലായിരുന്നു. അദ്ദേഹത്തെ ജയിലിലെത്തിയാണ് റിപ്പോര്‍ട്ടര്‍ കണ്ടത്. 2000 ജൂണില്‍ ഒറംഗബാദ് ജില്ലയിലെ മിയാന്‍പൂര്‍ കൂട്ടക്കൊലയിലെ പങ്ക് അദ്ദേഹം വ്യക്തമാക്കി. 32 ദളിതരെയും മുസ്ലീങ്ങളെയും എങ്ങനെയാണ് രണ്‍വീര്‍ സേന കൊല ചെയ്തതെന്നു പ്രമോദ് സിങ് പറയുന്നു;
“നക്‌സലുകളെ പിന്തുണയ്ക്കുന്നവരായിരുന്നു മിയാന്‍പൂര്‍ ഗ്രാമവാസികള്‍. അങ്ങനെയവര്‍ രണ്‍വീര്‍ സേനയുടെ നോട്ടപ്പുള്ളികളായി. ഞങ്ങള്‍ ആ കൂട്ടക്കൊല നടപ്പിലാക്കി.” ബര്‍മേശ്വര്‍ മുഖ്യ സ്വയം ആണ് ഈ കൂട്ടക്കൊല നടപ്പിലാക്കിയതെന്നും പ്രമോദ് സിങ് പറയുന്നു.
ബര്‍മേശ്വര്‍ മുഖ്യയ്‌ക്കൊപ്പം നിങ്ങള്‍ ഏതെങ്കിലും കൂട്ടക്കൊലയില്‍ പങ്കാളിയായിട്ടുണ്ടോ എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തോട് പ്രതികരിച്ചുകൊണ്ടു പ്രമോദ് ഇങ്ങനെ പറഞ്ഞു” മിയാന്‍പര്‍.. നിരവധിയുണ്ട്. ബര്‍മേശ്വര്‍ മുഖ്യയും കൂടെയുണ്ടായിരുന്നു.”
ബര്‍മേശ്വര്‍ മുഖ്യയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് കൊലപാതകം നടപ്പിലാക്കിയത്. ഇവരില്‍ ഒമ്പതുപേരെ കീഴ്‌ക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നെങ്കിലും പാട്‌ന കോടതി വെറുതെവിട്ടു. സേനയെ പ്രമുഖ ബി.ജെ.പി നേതാവ് സാമ്പത്തികമായി സഹായിച്ചിരുന്നെന്നും പ്രമോദ് സിങ് തുറന്നുപറയുന്നു. “കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാരായിരുന്നു അധികാരത്തിലുണ്ടായിരുന്നത്. വാജ്‌പേയ് ആയിരുന്നു പ്രധാനമന്ത്രി. യശ്വന്ത് സിന്‍ഹയും ഉണ്ടായിരുന്നു. അദ്ദേഹം സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്നു. ബര്‍മേശ്വര്‍ സിങ് മുഖ്യയെ സ്ഥിരം കാണാറുണ്ട്. പോലീസ് ഞങ്ങള്‍ക്കു പിന്നാലെ ഓടിയപ്പോഴും ഞങ്ങള്‍ക്കുവേണ്ടി റെയ്ഡ് നടത്തിയപ്പോഴും അദ്ദേഹം എന്റെ ഗ്രാമത്തിലുണ്ടായിരുന്നു.”
യശ്വന്ത് സിന്‍ഹയില്‍ നിന്നും സാമ്പത്തിക രാഷ്ട്രീയ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പ്രമോദ് സിങ് പറയുന്നത്. “അദ്ദേഹം ഞങ്ങള്‍ക്കു പണം തന്നു. അഞ്ച് അഞ്ചര ലക്ഷം. രാഷ്ട്രീയ പിന്തുണയ്ക്കു പുറമേ അദ്ദേഹത്തിനു നല്‍കാന്‍ സാധിക്കുന്ന സഹായങ്ങളെല്ലാം ചെയ്തു തന്നു.”
“മുരളി മനോഹര്‍ ജോഷി പോലീസുകാരെ ഭീഷണിപ്പെടുത്തിയതിന് ഞങ്ങള്‍ക്കു മുമ്പില്‍ സാക്ഷികളുണ്ട്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങള്‍ക്കു തിരിച്ചടി നേരിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.”
ലക്ഷ്ണ്‍പൂര്‍ ബാതെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തില്‍ 1997 ഡിസംബറിലാണ് ജസ്റ്റിസ് ആമിര്‍ ദാസ് കമ്മീഷനെ അന്വേഷണ ഉത്തരവാദിത്തം ഏല്‍പ്പിച്ചത്. അന്വേഷണ ഘട്ടത്തില്‍ ഏറെ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം കോബ്രസ്‌പോട്ടിനോടു പറഞ്ഞത്.
“ചില പേരുകള്‍ ഞാന്‍ പറയാം. ഉദാഹരണത്തിന് ശിവാനന്ദ് തിവാരി, സി.പി. താക്കൂര്‍, മുരളി മനോഹര്‍ ജോഷി, സുശീല്‍ കുമാര്‍ മോദി എന്നിവര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു.”
ഈ നേതാക്കള്‍ പ്രത്യേകിച്ച് മുരളി മനോഹര്‍ ജോഷി ഏതു രീതിയിലാണ് പോലീസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു;
“മുരളി മനോഹര്‍ ജോഷി പോലീസുകാരെ ഭീഷണിപ്പെടുത്തിയതിന് ഞങ്ങള്‍ക്കു മുമ്പില്‍ സാക്ഷികളുണ്ട്. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തിയാല്‍ അധികാരത്തില്‍ വരുമ്പോള്‍ നിങ്ങള്‍ക്കു തിരിച്ചടി നേരിടുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി.”
ഒരു അന്വേഷണ ഉദ്യോഗസ്ഥനാണ് സാക്ഷി. മുരളി മനോഹര്‍ ജോഷിക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. ” കൂട്ടക്കൊലയ്ക്കുശേഷം അദ്ദേഹം സ്ഥലം സന്ദര്‍ശിച്ചു. ഒരു റെയ്ഡ് നടത്താനായി അന്വേഷണ ഉദ്യോഗസ്ഥന്‍ സെനാരിയിലേക്കു പോയിരിക്കുകയായിരുന്നു. മുരളി മനോഹര്‍ ജോഷി ഭീഷണിപ്പെടുത്തുന്നത് അദ്ദേഹം കാണാനിടയായി. ചെയ്യാന്‍ പോകുന്ന കാര്യങ്ങളുമായി മുന്നോട്ടുപോയാല്‍ ഞങ്ങള്‍ അധികാരത്തിലെത്തുമ്പോള്‍ അനുഭവിക്കേണ്ടി വരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ” ഈ രീതിയിലാണ് പോലീസുകാരെ ഡ്യൂട്ടി ചെയ്യുന്നതില്‍ നിന്നും അദ്ദേഹം പിന്തിരിപ്പിച്ചത്.
ആനന്ദ് മോഹന്‍ സിങ്, അരുണ്‍കുമാര്‍ എന്നിവരില്‍ നിന്നും രണ്‍വീര്‍ സേനയ്ക്കു ശക്തമായ പിന്തുണ ലഭിച്ചിരുന്നു. ജഹാനാബാദ് എല്‍.ജെ.പി എം.പിയായ അരുണ്‍കുമാര്‍ പോലീസ് വലയില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിച്ചു. “പോലീസില്‍ നിന്നും രക്ഷപ്പെട്ടോടുമ്പോള്‍ ജനാദാബാദ് എം.പിയായ അരുണ്‍കുമാര്‍ സ്ഥലത്തെത്തുകയും അദ്ദേഹത്തിന്റെ കാറില്‍ ഞങ്ങള്‍ക്കെല്ലാം സംരംക്ഷണം നല്‍കുകയും ചെയ്തു.
കുറ്റവാളികളെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് സി.പി.ഐ.എം.എല്‍ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്
ഞാനാരെയും സഹായിച്ചിട്ടില്ല, ഞാന്‍ രണ്‍വീര്‍ സേനയെ സഹായിച്ചിട്ടില്ല എന്നാണ് ഈ സംഭവത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ കോബ്രപോസ്റ്റ് റിപ്പോര്‍ട്ടറോട് അരുണ്‍കുമാര്‍ പറഞ്ഞത്.
1995 ഡിസംബര്‍ 17ലെ പുരുലിയ ആയുധ വര്‍ഷത്തിന്റെ ഉറവിടവും കാരണവും തേടി രാജ്യം അത്ഭുതപ്പെട്ടപ്പൊള്‍ അതില്‍ നിന്നും നേട്ടമുണ്ടാക്കിയത് രണ്‍വീര്‍ സേനയായിരുന്നു. സേനയ്ക്ക് എ.കെ 47 പോലുള്ള മാരക ആയുധങ്ങള്‍ നിരവധി ലഭിച്ചു. പ്രമോദ് സിങ് പറയുന്നു” പുരുലിയയില്‍ ആയുധം അവര്‍ ഉപേക്ഷിച്ചു. അവിടെ നിന്നും ഞങ്ങള്‍ക്കു നിരവധി ആയുധങ്ങള്‍ ലഭിച്ചു.”
ഭോല റായി
കൂട്ടക്കൊലയില്‍ പങ്കുള്ളവരുടെ ലിസ്റ്റിലുള്ള മറ്റൊരാളാണ് ഭോല റായി. ബീഹാര്‍ പോലീസിന്റെ പിടികിട്ടാപ്പുള്ളി ലിസ്റ്റിലുള്ള ഇയാളെ ഏറെ അന്വേഷിച്ചാണ് കോബ്രപോസ്റ്റ് സംഘം കണ്ടെത്തിയത്. ടാറ്റ നഗറിലെ സ്റ്റീല്‍ സിറ്റിയില്‍ കുടുംബസമേതം കഴിയുകയാണ് രണ്‍വീര്‍ സേന മുന്‍ കമാന്ററായ ഇയാള്‍.
ലക്ഷ്മന്‍പൂര്‍ ബാത്തെയിലെ 58 ദളിതര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പങ്കുണ്ടെന്ന് അദ്ദേഹം റിപ്പോര്‍ട്ടറോട് തുറന്നു പറഞ്ഞു. “ഏതാണ്ട് 50-56 പേരെ ഞങ്ങള്‍ കൊന്നു.”
എല്ലാ കൂട്ടക്കൊലകളിലും വെച്ച് പ്രധാനപ്പെട്ടതാണ് ലക്ഷ്മന്‍പൂര്‍ ബാതെയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് ഇരട്ട ഗ്രാമത്തിലാണ്. അവിടെ ഞാന്‍ നിരവധിയാളുകളെ കൊന്നു.”തന്റെ അനന്തരവരില്‍ ഒരാള്‍ നയിച്ച കൂട്ടക്കൊലയില്‍ സേനയിലെ 100 പേര്‍ പങ്കെടുത്തെന്നും അദ്ദേഹം പറയുന്നു. “എന്റെ അനന്തരവരില്‍ ഒരാളായ സന്തുവാണ് ആക്രമണം നയിച്ചത്.” ബര്‍മേശ്വര്‍ സിങ്ങും താനും ആക്രമണത്തില്‍ പങ്കാളിയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
” നദിയ്ക്കു അരികിലായായിരുന്നു ബാതെയുണ്ടായിരുന്നത്. ഈ നദിയുടെ കരകളിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. സോണ്‍ നദി കടക്കാന്‍ സി.പി.ഐ.എം.എല്‍ കാര്‍ക്ക് അവരുടെ ബോട്ടുകളുണ്ട്. ഞങ്ങള്‍ നല്ലൊരു പദ്ധതി തയ്യാറാക്കുകയും ആക്രമണം നടത്തുകയും ചെയ്തു. ഉറങ്ങുകയായിരുന്നു എല്ലാവരും. ഇവരെ ഞെട്ടിച്ചുകൊണ്ട് ഞങ്ങള്‍ കൊലപാതകം നടപ്പിലാക്കി. ഞങ്ങളില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല.
ലക്ഷ്മണ്‍പൂര്‍ ബാതെ കൊലപാതകത്തില്‍ സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചെന്നാണ് ബോല സിങ് അവകാശപ്പെടുന്നത്. ഇത്തരം ആയുധങ്ങള്‍ നിയമപ്രകാരം ഉപയോഗിക്കാന്‍ പറ്റില്ലെന്ന് ഉറപ്പാണ്.
അടുത്ത പേജില്‍ തുടരുന്നു
“ഒറ്റദിവസം 50 ഗ്രാമങ്ങളിലായി കൂട്ടക്കുരുതി നടത്താനും അതുവഴി സര്‍ക്കാറിനെ ഉണര്‍ത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ന്യൂനപക്ഷങ്ങള്‍ അല്ലാതെ മറ്റൊരു ജാതിയില്ല എന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന പിന്നോക്കക്കാരെ, പിന്നോക്ക ജീവിതങ്ങളെ കുറിച്ച് മാതാമേ അവര്‍ ചിന്തിക്കുമായിരുന്നുള്ളു.”
രണ്‍വീര്‍ സേന നടത്തിയ ഈ കുരുതുകളുടെ ആഴങ്ങളെ കുറിച്ചറിയാന്‍ ഞങ്ങള്‍, കോബ്രാപോസ്റ്റ് ടീം അഖിലഭാരതീയ രാഷ്ട്രവാദി കിസാന്‍ സംഗാതന്‍ ജെനറല്‍ സെക്രട്ടറി സഞ്ജീവ് സിങ്ങിനെ കണ്ടു. ഇത് സേന ബാന്‍ ചെയ്തപ്പോള്‍ ഉണ്ടായ പുതിയ അവതാരസംഘടനയാണ്. ഇതിന്റെ വക്താവ് ശൈലേന്ദ്ര വാത്സായന്‍ ആണ്. സഞ്ചീവ് ഞങ്ങളോട് ഒരു ഉപേന്ദ്ര മഗിഹയെ കുറിച്ച് പറഞ്ഞു. രണ്ടവീര്‍ സേനയുടെ ചീഫ് കമാണ്ടറും സേനാതലവന്‍ ബര്‍മേശ്വറിന്റെ വലം കയ്യും നൂറുകണക്കിന് വ്യക്തികളെ കൊന്നയാളുമാണ് ഈ ഉപേന്ദ്ര. “ആ ഓപ്പേറേഷനുകള്‍ നടക്കുന്ന സമയത്ത് രണ്‍വീര്‍ സേനയെ നയിച്ചിരുന്നത് ഉപേന്ദ്ര മഗിഹ ആയിരുന്നു…. മാഗിഹ ഒരു ലാളിത്യമുള്ള വ്യക്തി തനന്യൊണ്… അദ്ദേഹം കൊന്നിരുന്നത് വളരെ പാവപ്പെട്ടവരും നിഷ്‌കളങ്കരെയുമായിരുനിനു.”
കോബ്രപോസ്റ്റ് ടീമിന് മാഗിഹയെ, ഏറ്റവും കൂടുതല്‍പേരെ കൊന്നയാളെ, കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ അയാള്‍ അഭിമുഖത്തിന് തയ്യാറായില്ല. തുചര്ഡന്ന് ഞങ്ങള്‍ ഭോല സിങ്ങിനെ കണ്ടു. ഈ കൊലപാതകങ്ങളിലെല്ലാം ഉള്ള് തന്റെ പങ്കിനെ പാടെ നിരാകരിക്കുന്ന പ്രതികരണമായിരുന്നു അയാളില്‍ നിന്നും ലഭിച്ചത്. അന്ന് പരാലിസിസ് പിടിപെട്ചട തനിക്ക് സംഭവ സ്ഥലത്തൊന്നും എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പറഞ്ഞു. എന്നിരുന്നാലും ഈ കൊലപാതകങ്ങളിലുള്ള രണ്ടവീര്‍ സേനയുടെ വ്യക്തമായ പങ്കിനെ അയാള്‍ അംഗീകരിക്കുകയുമ ചെയ്തു.
രവീന്ദ്ര ചൗധരി
1995ലെ ദളിത് കൂട്ടക്കൊലയിലെ പ്രധാന ആരോപണവിധേയനായിരുന്നു രവീന്ദ്ര ചൗധരി. പക്ഷെ കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. രണ്‍വീര്‍ സേന ബീഹാറില്‍ നടത്തിയ ദളിത് കൂട്ടക്കൊലകളില്‍ പങ്കുണ്ടെന്നു പറയുമ്പോള്‍ ചൗധരിക്ക് യാതൊരു മനസ്ഥാപവുമുണ്ടായിരുന്നില്ല. ആ സമയത്തെ സേന നേതാവായിരുന്ന ബര്‍മേശ്വര്‍ മുഖ്യയ്‌ക്കൊപ്പം കൂട്ടക്കൊലയ്ക്ക് പദ്ധതി തയ്യാറാക്കുന്നതില്‍ തനിക്കുള്ള പങ്ക് അദ്ദേഹം അഭിമാന പൂര്‍വ്വം പറയുന്നു. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ നിന്നും മനസിലാവുന്നത് ഒറ്റ ദിവസം 50 കൂട്ടക്കുരുതി നടത്താനായിരുന്നു രണ്‍വീര്‍ സേന യഥാര്‍ത്ഥത്തില്‍ പദ്ധതിയിട്ടിരുന്നത് എന്നാണ്.
“ഒറ്റദിവസം 50 ഗ്രാമങ്ങളിലായി കൂട്ടക്കുരുതി നടത്താനും അതുവഴി സര്‍ക്കാറിനെ ഉണര്‍ത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. ന്യൂനപക്ഷങ്ങള്‍ അല്ലാതെ മറ്റൊരു ജാതിയില്ല എന്ന രീതിയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഈ രാജ്യത്ത് ജീവിക്കുന്ന പിന്നോക്കക്കാരെ, പിന്നോക്ക ജീവിതങ്ങളെ കുറിച്ച് മാതാമേ അവര്‍ ചിന്തിക്കുമായിരുന്നുള്ളു.” ആയിരക്കണക്കിനു ദളിതരെ കുരുതി കൊടുത്ത് ജാതി വിദ്വേഷം പ്രചരിപ്പിക്കാനുള്ള സേനയുടെ പദ്ധതിയെക്കുറിച്ചു ചൗധരി പറയുന്നു.
ഉയര്‍ന്ന ജാതിക്കാരായ ഭൂവുടകള്‍ക്കും അവരുടെ ഗുണ്ടകള്‍ക്കും ഏതുതരത്തിലുമുള്ള ആയുദ്ധങ്ങളും നല്‍കുന്നതില്‍ ആനന്ദമോഹന്‍ എന്നറിയപ്പെടുന്ന യുവ നേതാവിന്റെ പങ്ക് അയാള്‍ വിവരിച്ചു. ഏതുതരത്തിലുള്ള ആയുധമാണോ വേണ്ടത് അത് അയാള്‍ എത്തിച്ചുതരും.
ഭോജ്പൂരിലെ ബെലൗര്‍ ഗ്രാമത്തില്‍വെച്ചാണ് ചൗധരിയെ റിപ്പോര്‍ട്ടര്‍ കണ്ടത്. സേനയുടെ പ്രവര്‍ത്തനത്തെക്കുറിച്ചും അംഗങ്ങള്‍ക്ക് സൈനികര്‍ പരിശീലനം നല്‍കുന്നതു സംബന്ധിച്ചും കൂടുതല്‍ വിവരങ്ങള്‍ ചൗധരിയില്‍ നിന്നാണ് ലഭിച്ചത്.
ഉയര്‍ന്ന ജാതിക്കാരായ ഭൂവുടകള്‍ക്കും അവരുടെ ഗുണ്ടകള്‍ക്കും ഏതുതരത്തിലുമുള്ള ആയുദ്ധങ്ങളും നല്‍കുന്നതില്‍ ആനന്ദമോഹന്‍ എന്നറിയപ്പെടുന്ന യുവ നേതാവിന്റെ പങ്ക് അയാള്‍ വിവരിച്ചു. ഏതുതരത്തിലുള്ള ആയുധമാണോ വേണ്ടത് അത് അയാള്‍ എത്തിച്ചുതരും. ആവശ്യമുള്ളതെല്ലാം നിങ്ങള്‍ക്കെടുക്കാമെന്നും പറഞ്ഞു. ജില്ലാ മജിസ്‌ട്രേറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആനന്ദ് മോഹന്‍ സിങ് ഇപ്പോള്‍ ജയിലിലാണ്. അതുകൊണ്ട് കോബ്രപോസ്റ്റ് അദ്ദേഹത്തിന്റെ ഭാര്യയായ ലവ്‌ലി ആനന്ദുമായി സംസാരിച്ചു. അത്തരം ആരോപണങ്ങള്‍ ഗൂഢാലോചനയാണെന്ന് മുന്‍ എം.പികൂടിയായ ലവ്‌ലി പറഞ്ഞത്.
ഒരു പ്രത്യേക ആക്രമണ പദ്ധതി നടപ്പിലാക്കാന്‍ സേന സ്‌ക്വാഡിനു ഉത്തരവ് നല്‍കുന്നയാളാണ് ചൗധരി. തന്റെ പങ്കിനെക്കുറിച്ച് അദ്ദേഹം പറയുന്നതിങ്ങനെ” കൂട്ടക്കൊലകള്‍ അവര്‍ക്കുമേല്‍ നടപ്പിലാക്കി… ഞാനവരെ കൊന്നില്ലെന്നു നിങ്ങള്‍ക്കു പറയാം. പക്ഷെ ഉത്തരവിട്ടത് ഞാനാണ്. ജോലി ഞാന്‍ നടപ്പിലാക്കിയില്ല, ഞാന്‍ കൊന്നിട്ടില്ല എന്നു പറയുന്നവരുണ്ട്, പക്ഷെ കൊല്ലാന്‍ ഉത്തരവിട്ടതോടെ ഞാനും അതില്‍ പങ്കാളിയായി.”
ഒന്നുരണ്ടു മിനിറ്റിനുശേഷം കാര്യങ്ങള്‍ കൂടുതല്‍ വിശദീകരിച്ച് അദ്ദേഹം പറഞ്ഞു; 50-60 അംഗങ്ങളുള്ള ഒരു സ്‌ക്വാഡിനെ ഞാന്‍ ദൗത്യത്തിനായി ഒരു പ്രത്യേക ഗ്രാമത്തില്‍ അയച്ചു. പക്ഷെ ഒരു ജീവിയേയും കാണാതായതോടെ അവര്‍ ഉത്തരവ് മറ്റൊരു ഗ്രാമത്തില്‍ നടപ്പിലാക്കി. നവീന ആയുധങ്ങളായ എല്‍.എം.ജി, എസ്.എല്‍.ആര്‍ എന്നിവ ഉപയോഗിച്ചാണ് ഈ ദൗത്യം നടപ്പിലാക്കിയത്. ഞങ്ങളുടെ പക്കല്‍ എല്ലാ തരത്തിലുമുള്ള ആയുധങ്ങള്‍ ഉണ്ട്. എല്ലാ ആളുകളും ഞങ്ങളെ സഹായിക്കുകയും ആയുധങ്ങള്‍ എത്തിച്ചുനല്‍കുകയും ചെയ്തിട്ടുണ്ട്. പണം കൊടുത്തുവാങ്ങിയ ആയുധങ്ങളും ഞങ്ങളുടെ പക്കലുണ്ട്.
ലീവില്‍ വന്നതോ, അല്ലെങ്കില്‍ വിരമിച്ചതോ ആയ ഇന്ത്യന്‍ സൈനികരാണ് ഇത്തരം ആയുധങ്ങള്‍ ഉപയോഗിക്കാന്‍ സേന സൈന്യത്തിനു പരിശീലനം നല്‍കുന്നത്. ചൗധരി പറയുന്നു ” സൈന്യത്തില്‍ ഞങ്ങള്‍ക്ക് ആളുണ്ട്. ഇവര്‍ ലീവിനു വരുമ്പോള്‍ എല്ലായ്‌പ്പോഴും പരിശീലനം നല്‍കും. ഈ വലിയ ഗ്രാമത്തിലെ 200-400 പേരുണ്ട് ഇന്ത്യന്‍ സൈന്യത്തില്‍. ഈ കുടുംബങ്ങളില്‍ ഓരോന്നില്‍ നിന്നും ഒന്നോ രണ്ടോ പേരെ കിട്ടിയാല്‍ തന്നെ പോരാടാന്‍ ഏറെ ആളാകും.”
സേനയുടെ ഇത്തരം ആക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും കൊല്ലപ്പെടുന്നതില്‍ ചൗധരിക്ക് യാതൊരു മനസ്ഥാപവുമില്ല. ചൗധരി പറയുന്നു” അതെ, എവിടെയൊക്കെ പോകാന്‍ പറയുന്നോ അവിടെയൊക്കെ ഞങ്ങളുടെ ആളുകള്‍ പോകും… ഉദാഹരണത്തിന് നിങ്ങള്‍ പഴുത്ത രണ്ടുമാങ്ങ പറിച്ചുകൊണ്ടുവരാന്‍ പറഞ്ഞാല്‍, ഒരു വടിയെടുത്ത് നമ്മള്‍ മാവിന് എറിയും. അപ്പോള്‍ എട്ട് പഴുത്തമാങ്ങ വീഴുമ്പോള്‍ അഞ്ച് മൂഛക്കാത്ത മാങ്ങയും വീഴും. മൂക്കാത്ത മാങ്ങ വീഴ്ത്തിയതിന് നിങ്ങള്‍ അവരെ ശിക്ഷിക്കുമോ? യുവാക്കളും ശക്തരുമായവരെ കൊല്ലാനാണ് ഞങ്ങള്‍ ആളുകളെ അയക്കുന്നത്. അതിനിടയ്ക്ക് ചില കുട്ടികളും കൊല്ലപ്പെടും. അതിനവരെ ശിക്ഷിക്കാന്‍ പറ്റില്ലല്ലോ.” രണ്‍വീര്‍ സേന സ്ത്രീകളെയും കുട്ടികളെയും ഗര്‍ഭസ്ഥ ശിശുക്കളെയും കൊല്ലുന്നതിനെ ഇത്ര നിസാരമായാണ് ചൗധരി ന്യായീകരിച്ചത്.
അഖില ഭാരതീയി രാഷ്ട്രവാദി കസാന്‍ സംഘത്തിന്റെ വക്താവ് പറയുന്നു ” ഞങ്ങളുടെ ആളുകള്‍ പറയാറുണ്ട്, നിങ്ങള്‍ക്ക് 36 ഇഞ്ച് കുടല്‍മാലയുണ്ടെങ്കില്‍ 36 ഞങ്ങള്‍ വലിച്ചു നശിപ്പിക്കും. നിങ്ങളുടെ മാത്രമല്ല, നിങ്ങളുടെ പെണ്ണിന്റെയും.. കാരണം ഭാവിയില്‍ അവര്‍ ആര്‍ക്കും ജന്മം നല്‍കാന്‍ പാടില്ല.”
സേനയുടെ കൊലയാളി സംഘം ചെയ്തതും ഇതാണ്; ദളിതരുടെ പെണ്ണിനെയും കൊന്നു. അവരുടെ ഗര്‍ഭസ്ഥശിശുവിനെയും. അതുവഴി ഭാവിയില്‍ ആ കുഞ്ഞുങ്ങള്‍ വളര്‍ന്ന് നക്‌സലിസം സ്വീകരിക്കുന്നതിനും തടയിടുന്നു. ചിലര്‍ ഇത്തരം കൂട്ടക്കൊലകളെ പരിപാവനവും ശുദ്ധീകരണവുമായി കാണുന്നു. ഇന്ത്യയില്‍ ചില സമുദായങ്ങള്‍ കാലാകാലങ്ങളായി അരുംകൊലയ്ക്ക് ഇരയായിക്കൊണ്ടിരിക്കുകയാണ്, ജീവിതത്തിനും അന്തസ്സിനും ഉള്ള അവരുടെ അവകാശം രാജ്യത്തിന്റെ ഭരണഘടനയ്ക്കുള്ളില്‍ അലംഘ്യമായിരിക്കുകയാണ്. ഇത്തരം കാട്ടാളത്തതിനെതിരെ ബഹുജനപ്രതിഷേധമോ എസ്.ഐ.ടി അന്വേഷണമോ ഒന്നും നടക്കുന്നില്ല. മാനവികതയ്‌ക്കെതിരായുള്ള ഇത്തരം ക്രൂരകൃത്യങ്ങളുമായി ബന്ധപ്പെട്ടുള്ള ചില ഇരുണ്ട സത്യങ്ങള്‍ വെളിച്ചത്തുകൊണ്ടുവരാനാണ് കോബ്രാപോസ്റ്റ് ഈ അന്വേഷണം നടത്തിയത്.
ജസ്റ്റിസ് അമീര്‍ ദാസ് കമ്മീഷന്‍ വിഷയത്തില്‍ മുരളി മനോഹര്‍ ജോഷി, സി.പി. താക്കൂര്‍, സുശീല്‍ കുമാര്‍ മോദി എന്നിവരുടെ പ്രതികരണം തേടി കോബ്രപോസ്റ്റ് ബന്ധപ്പെട്ടിരുന്നു. പക്ഷെ ഈ സമയം വരെ മറുപടി ലഭിച്ചിട്ടില്ല. കോബ്രപോസ്റ്റ് ഇമെയിലുകളോട് മുന്‍ ധനകാര്യമന്ത്രി യശ്വന്ത് സിന്‍ഹയും പ്രതികരിച്ചില്ല.
കടപ്പാട് : കോബ്രപോസ്റ്റ്