ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഷിഗ്ഗാണിലെ ബി.ജെ.പി ഓഫീസില്‍ മൂര്‍ഖന്‍ പാമ്പ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഓഫീസ് പരിസരത്ത് എത്തിയപ്പോഴാണ് ഇന്ന് രാവിലെ പാമ്പിനെ കണ്ടത്.
പാര്‍ട്ടി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും പാമ്പിനെ കണ്ട്
ആദ്യം ഭയന്നെങ്കിലും, പിന്നീട് പൊലീസ് സഹായത്തോടെ പാമ്പിനെ പിടികൂടി. പാമ്പിനെ പിടികൂടിയ വീഡിയോ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പുറത്തുവിട്ടിട്ടുണ്ട്.
Watch | Snake scare at a BJP office in Shiggaon where Chief Minister Basavraj Bommai is reportedly present pic.twitter.com/7ElmDiNRl1
— NDTV (@ndtv) May 13, 2023
അതേസമയം, കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് ബി.ജെ.പി നേരിട്ടത്. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്- 136, ബി.ജെ.പി- 64, ജെ.ഡി.എസ്- 20, മറ്റുള്ളവര്‍ -നാല് എന്നിങ്ങനെയാണ് ലീഡ് നില. തോല്‍വിയെ തുടര്‍ന്ന് ബസവരാജ് ബൊമ്മൈ ഇന്ന് വൈകിട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.