സ്പോര്‍ട്സ് ഡെസ്‌ക്4 hours ago
[share]
[]ന്യൂദല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസുമായി ബന്ധപ്പെട്ട മുഴുവന്‍ അന്വേഷണ റിപ്പോര്‍ട്ടുകളും ചീഫ് വിജിലന്‍സ് കമ്മീഷണര്‍ക്ക് കൈമാറണമെന്ന് സി.ബി.ഐയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
അഞ്ചു ദിവസത്തിനകം റിപ്പോര്‍ട്ടുകള്‍ കൈമാറാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തുടര്‍ന്ന് ചീഫ് വിജിലന്‍സ് കമ്മീഷണര്‍ വിശദമായ പരിശോധന നടത്തി ഒരുമാസത്തിനകം കോടതിയില്‍ വിശദീകരണം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.