റാഞ്ചി: കല്‍ക്കരി അഴിമതിക്കേസില്‍ ജാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി മധുകോഡയ്ക്കും മുന്‍ കല്‍ക്കരി വകുപ്പ് സെക്രട്ടറി എച്ച്.സി ഗുപ്തയ്ക്കും മൂന്നുവര്‍ഷം തടവ്. മധുകോഡ 25 ലക്ഷം രൂപയും ഗുപ്ത പിഴയടയ്ക്കാനും കോടതി ഉത്തരവിട്ടുണ്ട്. ജാര്‍ഖണ്ഡ് മുന്‍ ചീഫ് സെക്രട്ടറി എ.കെ ബസു മധുകോഡയുടെ അനുയായി വിജയ് ജോഷി എന്നിവര്‍ക്കും കോടതി മൂന്നുവര്‍ഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്.
പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ കോടതി ഡിസംബര്‍ 13ന് ഉത്തരവിട്ടിരുന്നു. പ്രത്യേക കോടതി ജഡ്ജി ഭാരത് പരാഷറാണ് വിധി പ്രഖ്യാപിച്ചത്.
രാജ്ഹറ കല്‍ക്കരിപ്പാടം കൊല്‍ക്കത്ത ആസ്ഥാനമായുള്ള വിനി അയണ്‍ ആന്‍ഡ് സ്റ്റീല്‍ ഉദ്യോഗ് ലിമിറ്റഡിന് അനുവദിച്ചതിലാണ് അഴിമതി കണ്ടെത്തിയിരുന്നത്. കമ്പനിക്ക് കോടതി 50 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്.
2015 ലാണ് കല്‍ക്കരി കുംഭകോണക്കേസ് സിബിഐ ഏറ്റെടുക്കുന്നത്. ഖനനത്തിനുവേണ്ടി രാജ്ഹറ കല്‍ക്കരിപ്പാടത്തിനായി വിഐഎസ്യുഎല്‍ 2007 ലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. എന്നാല്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരും കേന്ദ്ര സ്റ്റീല്‍ മന്ത്രാലയവും അപേക്ഷയില്‍ ആദ്യം ശുപാര്‍ശ ചെയ്തിരുന്നില്ല. തുടര്‍ന്ന് 36ാം സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എച്ച് സി ഗുപ്ത ഈ കമ്പനിക്ക് സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിട്ടില്ലെന്ന കാര്യം മറച്ചുവെച്ച് കമ്പനിക്ക് അനുമതി നല്‍കുകയായിരുന്നു.
കല്‍ക്കരി അഴിമതികൊണ്ട് രാജ്യത്തിന് 1.86 ലക്ഷം കോടിയുടെ നഷ്ടം സംഭവിച്ചതായി സി.എ.ജി കണക്കാക്കിയിരുന്നു.