ന്യൂദല്‍ഹി: ആറ് കല്‍ക്കരി ഖനികളുടെ ലൈസന്‍സ് കൂടി റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. അനുവദിച്ച സമയത്തിനുള്ളില്‍ കല്‍ക്കരി ഖനി സജ്ജമാക്കുന്നതില്‍ പരാജയപ്പെട്ട ഏഴു കൂട്ടരുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും തീരുമാനിച്ചു.
നേരത്തെ ഏഴു കല്‍ക്കരി ഖനികളുടെ അനുമതി നിഷേധിക്കുകയും ഏഴു കൂട്ടരുടെ ബാങ്ക് ഗാരന്റികള്‍ കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. []
സ്വകാര്യവ്യക്തികള്‍ക്കു നല്‍കിയ 29 കല്‍ക്കരി ഖനികളെക്കുറിച്ചു സൂക്ഷ്മപരിശോധന നടത്തുന്ന മന്ത്രിതലസമിതിയുടെ ശിപാര്‍ശപ്രകാരം ഏഴു കല്‍ക്കരി ഖനികളില്‍ അഞ്ചിന്റെയും അനുമതി സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.
നടപടി ആവശ്യപ്പെട്ടുകൊണ്ടുള്ള ഐ.എം.ജിയുടെ ശുപാര്‍ശയ്ക്ക് കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്‌സ്‌വാള്‍ അംഗീകാരം നല്‍കി.
മഹാരാഷ്ട്ര സീംലെസ്, ഐഎസ്ടി സ്റ്റീല്‍ ആന്‍ഡ് പവര്‍, ഇലക്‌ട്രോസ്റ്റീല്‍ കാസ്റ്റിംഗ് എന്നിവയുടെ ലൈസന്‍സുകള്‍ റദ്ദാക്കാനാണ് തീരുമാനം. കല്‍ക്കരി ഖനനാനുമതിയെക്കുറിച്ച് അന്വേഷണം നടത്തുന്ന മന്ത്രാലയതല സമിതിയുടെ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.