'കോള്‍ ഇന്ത്യ' ഓഹരി വില്‍പ്പനക്ക് നീക്കം
Daily News
'കോള്‍ ഇന്ത്യ' ഓഹരി വില്‍പ്പനക്ക് നീക്കം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2014, 5:11 pm

[]
ലോകത്തെ ഏറ്റവും വലിയ പൊതുമേഖലാ കല്‍ക്കരി കമ്പനിയായ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ ഓഹരിയാണ് വിറ്റഴിക്കാനുള്ള നീക്കം നടക്കുന്നത്.

നരേന്ദ്രമോദി പ്രധാനമന്ത്രി ആയാല്‍ ഓഹരി വില്‍പ്പനയുണ്ടാവുമെന്ന വാര്‍ത്തയെ തുടര്‍ന്ന് നിഫറ്റിയില്‍ മൂന്ന് വര്‍ഷത്തെ ഏറ്റവും വലിയ ഉയര്‍ച്ച ഉണ്ടായിരുന്നു.

2011 ആഗസറ്റിനു ശേഷം 8.22 ശതമാനമാണ് ഉയര്‍ച്ച കാണിച്ചിരിക്കുന്നത്.ഓഹരിക്കു 401രൂപയും 40 പൈസയായും വില ഉയര്‍ന്നിട്ടുണ്ട.

രാജ്യത്തെ പകുതിയിലേറയും ഊര്‍ജ്ജത്തിനായി ആശ്രയിക്കുന്നത് ഏറ്റവും വിലകുറവുളള കല്‍ക്കരിയാണ്.

ഓഹരി വില്‍പ്പനപോലുളള പരിഷ്‌കാര നടപടികള്‍ ഈ മേഖലയിലുണ്ടാവുമെന്നാണ് ഊദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ എജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നത്.

ഉല്‍പ്പാദനലക്ഷ്യമായ 80 ശതമാനം ഖനനം ചെയ്യാനാവുന്നില്ലെന്നതാണ് കമ്പനിക്ക് സ്വയം അതിജീവിക്കാനാവത്തതെന്ന് കമ്പനി വിലയിരുത്തി കഴിഞ്ഞു.

പ്രധാനമായും ചുവപ്പുനാട,സമരങ്ങള്‍,പരിസ്ഥി അംഗീകാരം സഥലമെടുപ്പിനെതിരെയുളള ജനകീയ സമരങ്ങള്‍ എന്നീ തടസ്സങ്ങളാണ് ആവിശ്യത്തിനുളള കല്‍ക്കരി ഖനനം നടക്കാതിരിക്കുന്നതെന്നാണ് വിലയിരുത്തല്‍.

നിലവില്‍ അഞ്ചു പ്രധാന ഖനികളുണ്ടായിട്ടും ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ കല്‍ക്കരി ഖനി കമ്പനി കോള്‍ ഇന്ത്യ ലിമിറ്റഡാണ്.

തുടര്‍ച്ചയായ ജനകീയ സമരങ്ങള്‍ മൂലം കഴിഞ്ഞ സര്‍ക്കാറിനു നടപ്പിലാക്കാന്‍ കഴിയാത പോയ സ്വകാര്യ ഖനനങ്ങള്‍ക്ക് പുതിയ സര്‍ക്കാറിന്റെ അംഗീകാരമുണ്ടാവുമെന്നാണ് സൂചന.