| Sunday, 12th March 2023, 12:35 am

റൊണാള്‍ഡീഞ്ഞോ- മെസി; ഇരുവരുമായി താരതമ്യം ചെയ്യാവുന്ന നിലവിലെ ബാഴ്‌സാ താരത്തെക്കുറിച്ച് സാവി

സ്പോര്‍ട്സ് ഡെസ്‌ക്

ബയേണ്‍ മ്യുണീക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളിഷ് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് സ്പാനിഷ് ക്ലാബ്ബായ
ബാഴ്സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്കാണ് ബാഴ്‌സ
ക്ലബ്ബിലെത്തിച്ചത്. ബാഴ്‌സക്കായി മികച്ച പ്രകടനമാണ് താരം ഇതുവരെ പുറത്തെടുക്കുന്നത്.

ബാഴ്‌സലോണയുടെ ഇതിഹാസ താരങ്ങളായ റൊണാള്‍ഡീഞ്ഞോയുമായും മെസിയുമായും ലെവന്‍ഡോവ്സ്‌കിയെ താരതമ്യം ചെയ്യുകയാണിപ്പോള്‍ കോച്ച് സാവി ഹെര്‍ണാണ്ടസ്.

ലെവന്‍ഡോവ്സ്‌കി നല്ല ഒരു ലീഡറാണെന്നും സഹതാരങ്ങളുമായി ആശയവിനിമയം നടത്തുന്ന കാര്യത്തില്‍ താരം മികച്ച മാതൃകയാണെന്നും സാവി പറഞ്ഞു. ഞായറാഴ്ച നടക്കുന്ന ലാ ലിഗ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു സാവിയുടെ പ്രതികരണം. പരിക്ക് കാരണം അവസാന രണ്ട് മത്സരങ്ങള്‍ നഷ്ടമായ ലെവന്‍ഡോവ്സ്‌കി ടീമിനൊപ്പം തിരിച്ചെത്തിയിട്ടുണ്ടെന്നും സാവി ഹെര്‍ണാണ്ടസ് സ്ഥിരീകരിച്ചു.

‘ലെവന്‍ഡോവ്സ്‌കി ഇപ്പോള്‍ സുഖമായിരിക്കുന്നു. വ്യാഴാഴ്ച മുതല്‍ അവന്‍
സാധാരണ പോലത്തെന്നെ പരിശീലനം നടത്തി.

റൊണാള്‍ഡീഞ്ഞോയുമായും മെസിയുമായും ഞാന്‍ താരതമ്യം ചെയ്യുന്ന ഒരു വ്യക്തിയാണ് റോബര്‍ട്ട്. അവന്‍ നല്ലൊരു ലീഡറാണ്,’ സാവി പറഞ്ഞു.

അതേസമയം, ലാ ലിഗയില്‍ നിലവില്‍ 24 മത്സരങ്ങളില്‍ നിന്നും 20 വിജയങ്ങളോടെ 62 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സലോണ. മാര്‍ച്ച് 13ന് അത്‌ലെറ്റിക്ക് ക്ലബ്ബിനെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlight: Coach Xavi Hernandez is comparing Lewandowski to Barcelona legends Ronaldinho and Messi

Latest Stories

We use cookies to give you the best possible experience. Learn more