Advertisement
Football
അവന്‍ മെസിയേക്കാള്‍ കഴിവുള്ള താരം; 18കാരനെ പുകഴ്ത്തി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 21, 07:54 am
Saturday, 21st October 2023, 1:24 pm

അര്‍ജന്റീനന്‍ ഇതിഹാസതാരം ലയണല്‍ മെസിയെ നിരവധി യുവതാരങ്ങളുമായി താരതമ്യം ചെയ്തുകൊണ്ടും അവരുടെ പ്രകടനങ്ങളെകുറിച്ച് വിലയിരുത്തിയും സമീപകാലങ്ങളില്‍ ധാരാളം ആളുകള്‍ രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ റയല്‍ മാഡ്രിഡ് യൂത്ത് ടീമിലെ തുര്‍ക്കിഷ് വണ്ടര്‍കിഡ് ആയ ആർദ ഗുലെറിന്റെ പ്രകടനങ്ങളെകുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പരിശീലകന്‍ എറോള്‍ ടോക്‌ഗോസ്ലര്‍.

ടര്‍ക്കിഷ് വണ്ടര്‍കിഡിന്റെ കഴിവും സാധ്യതകളും ലയണല്‍ മെസിയേക്കാള്‍ ഉയര്‍ന്നതെന്നാണ് ടോക്‌ഗോസ്ലര്‍ പറഞ്ഞത്.

‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമാണ് മെസി. മെസി ഇതിനോടകം എല്ലാം നേടിയിട്ടുണ്ട്. അര്‍ദ മികച്ച കഴിവുള്ള താരമാണ്. ആർദക്ക് ഇതെല്ലാം നേടാനാവും എന്നാല്‍ അവന്‍ ഇപ്പോള്‍ ചെറുപ്പമാണ്. മെസിയേക്കാള്‍ കൂടുതല്‍ കഴിവ് ആർദക്കുണ്ട്,’ ടോക്‌ഗോസ്ലര്‍ പറഞ്ഞു.

സമ്മര്‍ ട്രാന്‍സ്ഫറില്‍ ഫെനര്‍ബാഷെയില്‍ നിന്നുമാണ് ഗുലറെ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ഫെനര്‍ബാഷെക്ക് വേണ്ടി 49 മത്സരങ്ങളില്‍ നിന്നും ഒന്‍പത് ഗോളുകളും ഏഴ് അസിസ്റ്റുകളും ഗുലെര്‍ നേടിയിട്ടുണ്ട്. തുര്‍ക്കിക്ക് വേണ്ടി മൂന്ന് മത്സരങ്ങളില്‍ നിന്നും ഒരു ഗോളും താരത്തിന്റെ പേരിലുണ്ട്. എന്നാല്‍ സീസണിന്റെ തുടക്കത്തില്‍ പരിക്കേറ്റതിനാല്‍ ഈ 18കാരന് ഇതുവരെ അരങ്ങേറ്റം കുറിക്കാന്‍ സാധിച്ചിട്ടില്ല.

Content Highlight: Coach talking about the Arda Guler’s performances.