വാഷിങ്ടണ്‍: ഐ.എസ്സിനെതിരെ അമേരിക്ക സിറിയയില്‍ വിജയിച്ചെന്നും അതുകൊണ്ടാണ് സൈന്യത്തെ പിന്‍വലിച്ചതുമെന്ന ട്രംപിന്റെ വാദത്തെ പൊളിച്ച് സി.എന്‍.എന്‍. സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ അഡ്രസ്സിനിടയിലാണ് ട്രംപിന്റെ പരാമര്‍ശം.
താന്‍ അധികാരത്തിലെത്തുമ്പോള്‍ ഇറാഖിലും സിറിയയിലുമായി 20,000 മൈല്‍ ഐ.എസിന്റെ കീഴിലായിരുന്നു. എന്നാല്‍ രണ്ട് വര്‍ഷത്തിനകം ഭീകരസംഘടനയില്‍ നിന്ന് സിറിയയേയും ഇറാഖിനേയും മോചിക്കാനായെന്ന് പ്രസംഗത്തിനിടെ ട്രംപ് ഉന്നയിച്ച അവകാശ വാദം.
എന്നാല്‍ യു.എല്‍ സെന്‍ട്രല്‍ കമാന്‍ഡര്‍ ജോസെഫ് വോട്ടെലിന്റെ വിശദീകരണത്തെ ഉദ്ദരിച്ചായിരുന്നു സി.എന്‍.എന്‍ ട്രംപിന്റെ വാദങ്ങള്‍ പൊളിച്ചത്.
ഐ.എച്ച്.എസ് ജേനിന്റെ റിപ്പോര്‍ട്ട് പ്രകാരം 2016 ന്റെ അവസാനത്തില്‍ ഇറാഖിലും സിറിയയിലുമായി 23,320 മൈല്‍ ദൂരം ഐ.എസ്. ഭരണത്തിന് കീഴിലായിരുന്നുവെന്ന് സി.എന്‍.എന്‍.പറയുന്നു. ഇന്നലെ യു.എസ് സെന്‍ട്രല്‍ കമാന്‍ഡര്‍ ജനറല്‍ ജോസഫ് വോട്ടെല്‍ പറഞ്ഞത് ഇപ്പോഴും 20 മൈലോളം ഐ.എസിന്റെ കീഴിലാണെന്നാണ്. അതുകൊണ്ട് തന്നെ ഐ.എസ്സിന് മേല്‍ ജയിച്ചെന്ന് പറയാനാകില്ലെന്നും ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.
ഐ.എസ്സിനെ പൂര്‍ണമായും കീഴടക്കിയെന്ന ട്രംപിന്റെ വാദത്തെ സൈന്യം അംഗീകരിക്കുന്നില്ലെന്നും തെറ്റായ ആവകാശവാദങ്ങളാണ് ട്രംപ് സ്റ്റേറ്റ് ഓഫ് ദ യൂണിയനില്‍ ഉന്നയിച്ചതെന്നും സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.