കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല; മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനും ഇടത് യൂണിയനുകള്‍ക്കുമെതിരെ സി.എന്‍ ജയദേവന്‍
Kerala
കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല; മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനും ഇടത് യൂണിയനുകള്‍ക്കുമെതിരെ സി.എന്‍ ജയദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 8th May 2017, 4:28 pm

 

തിരുവനന്തപുരം: മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സര്‍ക്കാരിനും ഇടതുപക്ഷ യൂണിയനുകള്‍ക്കുമെതിരെ രൂക്ഷ വമിമര്‍ശനവുമായി തൃശൂര്‍ എം.പിയും സി.പി.ഐ നേതാവുമായ സി.എന്‍ ജയദേവന്‍. കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടിട്ട് മുദ്രാവാക്യം വിളിച്ചത് കൊണ്ട് കാര്യമില്ലെന്ന് ജയദേവന്‍ പറഞ്ഞു.


Also read പരിധി കടക്കരുത്; പൊലീസ് ഉദ്യോഗസ്ഥക്ക് ബി.ജെ.പി എം.എല്‍.എയുടെ ശകാര വര്‍ഷം; ചുട്ട മറുപടിയുമായി ഉദ്യോഗസ്ഥ 


മൂന്നാര്‍ കയ്യേറ്റ വിഷയത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികള്‍ക്കും മൂന്നാറിലെ ഇടതുപക്ഷ തൊഴിലാളി സംഘടനകളുടെ നിലപാടിനുമെതിരെയാണ് ജയദേവന്‍ രൂക്ഷവിമര്‍ശനങ്ങളുമായ് രംഗത്തെത്തിയിരിക്കുന്നത്.

എല്ലാം ശരിയാവണമെങ്കില്‍ എല്ലാകാര്യങ്ങളും ശരിയാംവണ്ണം നടക്കണമെന്ന് ജയദേവന്‍ സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് കൊണ്ട് പറഞ്ഞു. ഇടതുപക്ഷ യൂണിയനുകളുടെ പ്രവര്‍ത്തനരീതിയെ വിമര്‍ശിച്ച ജയദേവന്‍ കൈക്കൂലി വാങ്ങി പോക്കറ്റിലിട്ടിട്ട് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞു.

കേരളത്തില്‍ ഉദ്യേഗസ്ഥ ദുഷ്പ്രഭുത്വമാണ് നിലനില്‍ക്കുന്നതെന്ന് പറഞ്ഞ സി.പി.ഐ നേതാവ് ഒരു കടലാസ് കയ്യില്‍ കിട്ടിയാല്‍ ഒരു വര്‍ഷം എങ്കിലും വച്ച് താമസിപ്പിക്കുക എന്ന രീതിയാണ് ഉദ്യോഗസ്ഥര്‍ക്കൊന്നും ഉദ്യോഗസ്ഥരില്‍ ഭൂരിപക്ഷം പേരും ഇടത് യൂണിയന്‍ പ്രവര്‍ത്തകരാണെന്നും കുറ്റപ്പെടുത്തി. മൂന്നാറിലെ വന്‍കിട കൈയ്യേറ്റം മാത്രമല്ല ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും ജയദേവന്‍ ആവശ്യപ്പെട്ടു.