| Tuesday, 11th December 2018, 7:17 am

മുന്‍മന്ത്രി സി.എന്‍ ബാലകൃഷ്ണന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശ്ശൂര്‍: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു.

ന്യുമോണിയ ബാധിച്ച് 15 ദിവസമായി എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു മരണം.

ALSO READ: ഊര്‍ജിത് പട്ടേലിന്റെ രാജി ഇന്ത്യയുടെ സമ്പദ്ഘടനയ്‌ക്കേറ്റ കനത്ത തിരിച്ചടി; മന്‍മോഹന്‍ സിങ്ങ്

കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയില്‍ സഹകരണവകുപ്പ് മന്ത്രിയായിരുന്നു. 2011-ലെ തെരഞ്ഞെടുപ്പിലാണ് സി.എന്‍. ബാലകൃഷ്ണന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്.

വടക്കാഞ്ചേരി മണ്ഡലത്തില്‍നിന്ന് സി.പി.ഐ.എമ്മിലെ എന്‍.ആര്‍. ബാലനെതിരേ 6685 വോട്ടിന് ജയിച്ചു.

ALSO READ: പ്രതിപക്ഷ സഖ്യത്തെ സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കണം; തെലങ്കാനയില്‍ ഗവര്‍ണറെ കണ്ട് അപ്രതീക്ഷിത നീക്കം

തുടര്‍ച്ചയായി 17 വര്‍ഷം തൃശ്ശൂര്‍ ഡി.സി.സി. പ്രസിഡന്റായിരുന്നു. ദീര്‍ഘകാലം കെ.പി.സി.സി. ട്രഷറര്‍ ആയിരുന്നു. ഖാദി-ഗ്രാമ വ്യവസായവികസന അസോസിയേഷന്റെയും 30 വര്‍ഷത്തിലേറെ സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡന്റായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more