Advertisement
Kerala
ആര്‍.എം.പിയുമായി യോജിച്ചു പ്രവര്‍ത്തിക്കും: സി.പി. ജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2014 Jan 13, 01:43 pm
Monday, 13th January 2014, 7:13 pm

[] കോഴിക്കോട്: ആര്‍.എം.പിയുമായി യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് സി.എം.പി നേതാവ് സി.പി ജോണ്‍. ആര്‍.എം.പി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് ജോണ്‍ ഇത് വ്യക്തമാക്കിയത്.

കേരളത്തില്‍ ഇന്ന് നടക്കുന്ന രാഷ്ട്രീയ ഫാസിസത്തിനെതിരെ യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് ജോണ്‍ പറഞ്ഞു.

എന്നാല്‍ സി.എം.പിയുടെ രാഷ്ട്രീയ ബന്ധങ്ങള്‍ പുനരാലോചനയ്ക്ക് വിധേയമാക്കണമെന്നും യു.ഡി.എഫ് ബന്ധം ഉപേക്ഷിക്കണമെന്നും ചര്‍ച്ചയില്‍ ആര്‍.എം.പി നേതൃത്വം മുന്നോട്ട് വച്ചതായി സംസ്ഥാന സെക്രട്ടറി എം.വേണു വ്യക്തമാക്കി.

എല്‍.ഡി.എഫും യു.ഡി.എഫും രാഷ്ട്രീയപരമായി ഒരേ നിലപാടാണെന്നും അതുകൊണ്ട് തന്നെ യു.ഡി.എഫിന്റെ കുടെ നില്‍ക്കുന്ന സി.എം.പിയുമായി രാഷ്ട്രീയപരമായി യോജിക്കാനാവില്ലെന്നും വേണു പറഞ്ഞു.