| Thursday, 30th August 2018, 11:06 pm

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ആയിരം കോടി കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള തുക ആയിരം കോടി കവിഞ്ഞു. വ്യാഴാഴ്ച രാത്രിയോടെ ദുരിതാശ്വാസ നിധിയില്‍ സംഭാവനയായി ലഭിച്ചത് 1027.07 കോടി രൂപയാണ്.

ട്രഷറികള്‍ വഴിയടച്ച സംഭാവനയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് പിടിച്ചതും ഒഴികെയുള്ള തുകയാണിത്. 4.16 ലക്ഷം ആളുകള്‍ ഇതുവരെ ഓണ്‍ലൈന്‍ വഴി പണം അടച്ചിട്ടുണ്ട്.


Read:  നിതീഷ്‌കുമാര്‍ ബി.ജെ.പിക്കൊപ്പം തന്നെ: സീറ്റ് വിഭജനത്തില്‍ തീരുമാനമായി


അതേസമയം, കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി റിലയന്‍സ് ഫൗണ്ടേഷന്‍ 21 കോടി രൂപ നല്‍കി. റിലയന്‍സ് ചെയര്‍പേഴ്‌സണ്‍ നിത അംബാനി നേരിട്ടെത്തി മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. കൂടാതെ കേരളത്തിനായി ഇന്ത്യന്‍ നാവികസേന 8.92 കോടി രൂപ സംഭാവന നല്‍കി.

നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലന്‍ബ മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറി. അതേസമയം, ഇലക്ട്രോണിക്‌സ് പെയ്‌മെന്റിലൂടെ 145.17 കോടി, യു.പി.ഐ/ക്യു.ആര്‍/വി.പി.എ വഴി 46.04 കോടി, പണം/ചെക്ക്/ആര്‍.ടി.ജി.എസ് വഴി 835.86 കോടിയുമാണ് ഇതുവരെ ലഭിച്ചത്.

We use cookies to give you the best possible experience. Learn more