[] തിരവന്തപുരം: കാര്‍ബണ്‍ ഉപയോഗിച്ച് കൃതൃമമായി മാങ്ങ പഴുപ്പിക്കുന്നത് വ്യാപകമായതോടെ ഈ സ്ഥിതി തുടര്‍ന്നാല്‍ സംസ്ഥാനത്ത് മാമ്പഴ വില്‍പ്പന നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി. ഭക്ഷ്യ സുരക്ഷാ വകുപ്പ് സംഘടിപ്പിച്ച ഭക്ഷ്യ സുരക്ഷാ വാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹനാപകടങ്ങളില്‍പ്പെട്ട് മരിക്കുന്നവരുടെ എണ്ണത്തിലും എത്രയോ അധികമാണ് അനാരോഗ്യകരമായ ഭക്ഷണ കാരണം കൊണ്ട് മരിക്കുന്നവരുടെ എണ്ണം. സുരക്ഷിതമായ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ഭക്ഷ്യവസ്തുക്കളിലെ കീടനാശിനിയുടെ അംശം ഉള്‍പ്പടെ ഒഴിവാക്കാന്‍ അതതു സംസ്ഥാനങ്ങളിലെ സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തി വരികയാണെന്ന് മന്ത്രി വി.എസ് ശിവകുമാര്‍ പറഞ്ഞു. ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.