| Friday, 22nd February 2019, 9:03 am

കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീട് മുഖ്യമന്ത്രി സന്ദര്‍ശിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍കോഡ്: ഇന്ന് കാസര്‍കോഡ് സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിച്ചേക്കും. ഇതുമായി ബന്ധപ്പെട്ട് സി.പി.ഐ.എം ജില്ലാ നേതൃത്വം ഡി.സി.സിയെ ബന്ധപ്പെട്ടുവെന്ന് ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യമന്ത്രി തങ്ങളുടെ വീട് സന്ദര്‍ശിക്കണമെന്ന് കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയോട് തങ്ങള്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് കാസര്‍കോഡ് നടക്കുന്ന വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതിനാണ് മുഖ്യമന്ത്രിയെത്തുന്നത്. വിദ്യാനഗറില്‍ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസിന്റെ ശിലാസ്ഥാപനവും, കാഞ്ഞങ്ങാട് വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനവുമാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് മുഖ്യമന്ത്രിയ്ക്ക് ഒരുക്കിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more