| Sunday, 10th October 2021, 1:29 pm

ജനങ്ങള്‍ക്ക് അസൗകര്യം ഉണ്ടാകരുത്; അകമ്പടി വാഹനങ്ങളുടെ എണ്ണം പന്ത്രണ്ടില്‍ നിന്ന് പകുതിയാക്കിക്കുറച്ച് എം.കെ. സ്റ്റാലിന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ജനങ്ങള്‍ക്ക് ഉണ്ടാകുന്ന അസൗകര്യവും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിനായി അകമ്പടി വാഹനങ്ങളുടെ എണ്ണം പകുതിയാക്കാന്‍ തീരുമാനിച്ച്
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.

നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി സ്റ്റാലിന്റെ വാഹനവ്യൂഹത്തിലുണ്ടാവുക.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് കടന്നുപോകാന്‍ പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് തീരുമാനം വിശദമാക്കിയത്.

അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജ് എന്‍. ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയതിനേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. മുപ്പതു മിനിറ്റോളമാണ് മദ്രാസ് ഹൈക്കോടതി ജഡ്ജിന് ട്രാഫിക്ക് ബ്ലോക്കില്‍ നഷ്ടമായത്.

ഇതിന് മുമ്പും നിരവധി ജനപ്രിയ തീരുമാനങ്ങള്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു.

നിയമസഭയില്‍ അനാവശ്യമായി തന്നെ പുകഴ്ത്തി സംസാരിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.എം.കെ എം.എല്‍.എമാര്‍ക്ക് സ്റ്റാലിന്‍ താക്കീത് നല്‍കിയിരുന്നു. വലിയ സ്വീകാര്യതയാണ് സ്റ്റാലിന്റെ തീരുമാനത്തിന് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: CM Stalin’s convoy halved in an attempt to hit traffic woes for a six

We use cookies to give you the best possible experience. Learn more