കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം. പയ്യന്നൂര്‍ പെരുമ്പയിലാണ് മൂന്ന് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ച് അപകടമുണ്ടായത്. കാസര്‍കോട്ടെ സി.പി.ഐ.എം പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടയൊണ് അപകടം നടന്നത്.
മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയതിന് പിന്നാലെയാണ് അപകടമുണ്ടായത്.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ ആംബുലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിയുടെ വാഹനം, അതിന് പുറകിലായുണ്ടായിരുന്ന മറ്റൊരു പൊലീസ് എസ്‌കോര്‍ട്ട് വാഹനം എന്നിവയാണ് കൂട്ടിയിടിച്ചത്.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രിയുടെ വാഹനത്തിന് തൊട്ടുപുറകിലായുണ്ടായിരുന്നു.
മറ്റൊരു വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുള്ളിലേക്ക് കയറുകയായിരുന്നു. ഇതോടെ കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന കാര്‍ ബ്രേക്ക് ചവിട്ടുകയും പിന്നിലുണ്ടായിരുന്ന വാഹനങ്ങളും ബ്രേക്ക് ചവിട്ടുകയായിരുന്നു.
ഇതാണ് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിക്കാന്‍ കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനം കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ടിരുന്നു. വാഹനം നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.
കളമശ്ശേരി പ്രീമിയര്‍ ജംഗ്ഷനിലായിരുന്നു അപകടം. മുഖ്യമന്ത്രിയുടെ വാര്‍ണിംഗ് പൈലറ്റ് വാഹനമാണ് അപകടത്തില്‍ പെട്ടത്. കോണ്‍ഗ്രസ് നേതാവും എം.എല്‍.എയുമായ പി.ടി. തോമസിന് അന്ത്യോപചാരമര്‍പ്പിച്ച് മടങ്ങുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: CM’s convoy crashes again: Escort vehicles collide with each other