തിരുവനന്തപുരം: കൊവിഡ് രോഗ വ്യാപനം പ്രവചനാതീതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിചിത്രമായ അനുഭവങ്ങളാണ് രോഗ വ്യാപനത്തില്‍ ഉണ്ടാവുന്നത്. പത്തനംതിട്ടയില്‍ മാര്‍ച്ച് എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്ത്രീയുടെ രോഗം മാറിയിട്ടില്ല. 36 ദിവസമായി രോഗി കാര്യമായ രോഗ ലക്ഷണങ്ങള്‍ ഇല്ലാതെ തന്നെ പോസിറ്റീവായി തുടരുകയാണ്. പ്രതിരോധത്തില്‍ ഒരു തരത്തിലുള്ള ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് റമദാന്‍ മാസത്തിലെ ഇഫ്താര്‍, ജുമ, മറ്റ് നമസ്‌കാരങ്ങള്‍, കഞ്ഞി വിതരണം പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഇവയെല്ലാം വേണ്ടെന്ന് വെക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മത പണ്ഡിതന്മാരുമായി കൂടിയാലോചിച്ചാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് പുതുതായി 19 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. 16 പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കൊല്ലം, പാലക്കാട് ജില്ലകളിലാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.