പുതുതായി 13 പേര്‍ക്ക് കൊവിഡ് ബാധ; ലോക വ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളെന്ന് മുഖ്യമന്ത്രി
COVID-19
പുതുതായി 13 പേര്‍ക്ക് കൊവിഡ് ബാധ; ലോക വ്യാപകമായി കൊവിഡ് ബാധിച്ച് മരിച്ചത് 18 മലയാളികളെന്ന് മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 6:12 pm

സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.

152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്.

കാസര്‍ഗോഡ് 9 പേരും, മലപ്പുറം 2, കൊല്ലം 1, പത്തനം തിട്ട 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം വന്നത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം വന്നത്. മറ്റുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് വന്നവരാണ്.

കൊവിഡ് ബാധിച്ച് വിവിധ ഭാഗങ്ങളില്‍ 18 മലയാളികള്‍ മരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും ഔദ്യോഗികമായി വിവരം ലഭിച്ചാലെ പുര്‍ണമായി പറയാന്‍ കഴിയുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരിച്ച വ്യക്തികളുടെ വിവരങ്ങളും മുഖ്യമന്ത്രി പുറത്തുവിട്ടു. ഇവരുടെ മരണത്തില്‍ മുഖ്യമന്തി അനുശോചനം അറിയിച്ചു.