കേരളത്തില്‍ ഇന്ന് പുതുതായി 12 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കണ്ണൂരില്‍ 4,കാസര്‍ഗോഡ് 4, കൊല്ലം, തിരുവനന്തപുരം ഓരോ ആളുകളും, മലപ്പുറത്ത് 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ച ആളുകളില്‍ 11 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി.
എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി, മലപ്പുറം 2 വീതം രോഗികള്‍ക്കും രോഗം ഭേദമായി. ഇതുവരെ 357 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
അതീവ ഗുരുതരാവസ്ഥയിലായിരുന്നവരുള്‍പ്പെടെ 8 വിദേശ പൗരന്മാരെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ച് 13 നാണ് ആദ്യമായി ഒരു വിദേശ പൗരന് കൊവിഡ് രോഗം സ്ഥിരീകരിച്ചത്.
ദു:ഖ വെള്ളിയാഴ്ച്ചയും യേശുക്രിസ്തുവിന്റെ സന്ദേശവും കൊവിഡ് പ്രതിരോധത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടായിരുന്നു വാര്‍ത്താ സമ്മേളനം ആരംഭിച്ചത്.