ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്; മോഹന്‍ലാലിന് ജന്മദിനാശംസകളുമായി പിണറായി വിജയന്‍
Malayalam Cinema
ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്; മോഹന്‍ലാലിന് ജന്മദിനാശംസകളുമായി പിണറായി വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st May 2020, 9:42 am

നടന്‍ മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍ എന്നും നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിയുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനിയോട് ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.

മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപം,

അഭിനയകലയില്‍ സര്‍ഗധന്യത തെളിയിച്ച അസാമാന്യ പ്രതിഭയാണ് മലയാളത്തിന്റെ മോഹന്‍ലാല്‍. നൂറുകണക്കിനു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സുകളില്‍ അനശ്വരമായ സ്ഥാനമാണ് അദ്ദേഹം നേടിയിട്ടുള്ളത്. വൈവിധ്യം നിറഞ്ഞതും ജീവസ്സുറ്റതുമാണ് ആ കഥാപാത്രങ്ങള്‍. ഏതുതരം കഥാപാത്രമായാലും അതില്‍ ലാലിന്റേതായ സംഭാവനയുണ്ടാകും. ഭാവംകൊണ്ടും രൂപംകൊണ്ടും ശബ്ദംകൊണ്ടും പ്രേക്ഷകമനസ്സില്‍ ആ കഥാപാത്രം നിറഞ്ഞുനില്‍ക്കുകയും ചെയ്യും. ഈ അസാധാരണത്വമാണ് മോഹന്‍ലാലിനെ മലയാളത്തിന്റെ പ്രിയ നടനാക്കുന്നത്.

ആപത്ഘട്ടങ്ങളില്‍ സഹജീവികളെ സഹായിക്കാനും ലാല്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നല്‍കിയത്. പ്രളയകാലത്തും ഇതേ നിലയില്‍ സഹായമെത്തിക്കാന്‍ അദ്ദേഹം തയ്യാറായി. നടനകലയില്‍ കൂടുതല്‍ ഉയരങ്ങള്‍ താണ്ടാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ. ഈ ഷഷ്ടിപൂര്‍ത്തി ഘട്ടത്തില്‍ എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക