| Friday, 19th March 2021, 1:33 pm

'ചങ്ങല പൊട്ടിച്ചെറിയലും കാരാഗൃഹവാസവുമൊക്കെ വേറെ നടത്താം'; പഞ്ച് ഡയലോഗുമായി തന്നെ സ്വീകരിച്ചവരെ തിരുത്തി മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ പഞ്ച് ഡയലോഗുകളും റെക്കോര്‍ഡ് ചെയ്ത മുദ്രാവാക്യങ്ങളുമായി തന്നെ സ്വീകരിച്ച പാര്‍ട്ടി പ്രവര്‍ത്തകരെയും സംഘാടകരെയും തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊണ്ടോട്ടിയില്‍ കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ സംസാരിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

‘ജയിലറ ഞെട്ടി വിറയ്ക്കട്ടെ’, തുടങ്ങിയ മുദ്രാവാക്യങ്ങള്‍ക്കൊപ്പം, അത്തരം വിരട്ടലുകളും വിലപേശലുകളുമൊന്നും ഇങ്ങോട്ട് വേണ്ട എന്ന മുഖ്യമന്ത്രിയുടെ തന്നെ റെക്കോര്‍ഡ് ചെയ്ത ഡയലോഗുകളുമായിരുന്നു അദ്ദേഹത്തെ സ്വീകരിക്കാനായി സംഘാടകര്‍ തയ്യാറാക്കിയത്. എന്നാല്‍ മുദ്രാവാക്യം വിളിച്ചവരോട് ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ചതിനെതിരെ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിക്കുന്നത്.

ഇത് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ വേദിയാണ്. ‘ഇവിടെ മത്സരിക്കുന്നത് ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയുമാണ്. അതുകൊണ്ട്
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതായ പൊതുമുദ്രാവാക്യങ്ങളാണ് ഇത്തരം ഘട്ടത്തില്‍ വിളിക്കേണ്ടതെന്നായിരുന്നു എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ചങ്ങലപൊട്ടിച്ചെറിയുന്നതും കാരാഗൃഹവാസവുമൊക്കെ നമുക്ക് വേറെ നടത്താം. അതൊന്നും ഇപ്പോള്‍ ഇതിന്റെ ഭാഗമായി വിളിക്കേണ്ടതല്ല. ചെറുപ്പക്കാര്‍ ഇനിയങ്ങോട്ട് ശ്രദ്ധിക്കുന്നത് നല്ലതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan speaking to their party workers of Malappuram

We use cookies to give you the best possible experience. Learn more