തിരുവനന്തപുരം: വിവാദങ്ങളുടെ പേരില്‍ ഒരു നടപടിയും ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാമെന്നും അദ്ദേഹം പറഞ്ഞു. സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ‘നാം മുന്നോട്ട്’ എന്ന പ്രതിവാര സംവാദപരിപാടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
‘ഞാന്‍ നേരത്തെ പ്രഖ്യാപിച്ച ഒരു കാര്യമുണ്ട്. ശരിയല്ലാത്ത ഒരു വിവാദത്തിന്റെയും മേലെ, ശരിയായ ഒരു നടപടിയും പിന്‍വലിക്കില്ല എന്ന്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആ ഒരു നിലപാട് തന്നെയാണ് സ്വീകരിച്ചു വരുന്നത്. വിവാദ വ്യവസായികള്‍ അവരുടെ മനസ്സില്‍ കെട്ടിച്ചമച്ചുണ്ടാക്കുന്ന ആക്ഷേപങ്ങള്‍ പരസ്യമായി ഉയര്‍ത്തിയാല്‍ അതിന്റെ മീതെ ഏതെങ്കിലും പദ്ധതികള്‍ ഉപേക്ഷിക്കുക എന്നൊരു നിലപാട് ഒരു സര്‍ക്കാറിന് സ്വീകരിക്കാന്‍ പറ്റില്ല എന്നു തന്നെയാണ് സര്‍ക്കാരിന്റെ ദൃഢമായ അഭിപ്രായം’, മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസികള്‍ മടങ്ങിയെത്തിയാല്‍ അവര്‍ക്കു വേണ്ടിയുള്ള പരിശോധനയും ക്വാറന്റീന്‍ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നിതിനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
WATCH THIS VIDEO: