തിരുവനന്തപുരം: സംസ്ഥാനത്തെ സമരങ്ങളില്‍ പങ്കെടുത്ത വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ ചില നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കൊവിഡ് രോഗ വ്യാപനം ശക്തമായ സാഹചര്യത്തില്‍ അപകടം മുന്‍കൂട്ടി കാണണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വിവിധ ജില്ലകളിലായി സമരത്തില്‍ പങ്കെടുത്ത 13 പേര്‍ക്ക് ഈ രീതിയില്‍ കൊവിഡ് സ്ഥിരീകരിച്ചതായാണ് മുഖ്യമന്ത്രി പറഞ്ഞത്. സമരത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗബാധയുള്ളതായി സംശയിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സുരക്ഷാ മാനദണ്ഡം പാലിക്കാതെ സമരത്തിനിറങ്ങിയ ഇവരില്‍ നിന്നും എത്ര പേര്‍ക്ക് രോഗം പകര്‍ന്നുവെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാം കൊണ്ടും ആശങ്ക ഉണ്ടാക്കുന്ന വര്‍ധനവാണ് ഇന്നുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4424 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്. ഇതില്‍ 640 പേരുടെ ഉറവിടം വ്യക്തമല്ല. 99 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നിലവില്‍ 42,786 പേരാണ് ചികിത്സയിലുള്ളത്. 51200 സാംപിളുകള്‍ ആണ് കഴിഞ്ഞ 24 മണിക്കൂറില്‍ പരിശോധിച്ചത്. പ്രായം കുറഞ്ഞവരില്‍ മരണസാധ്യത കുറവാണ്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുമ്പോള്‍ അതിനനുസരിച്ച് മരണസംഖ്യയും ഉയരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
0.1 ശതമാനം മരണസംഖ്യ ഉണ്ടായാല്‍ പോലും അതു അപകടകരമാണ്. പതിനായിരം പേര്‍ പൊസീറ്റിവായാല്‍ പത്ത് പേരും ഒരു ലക്ഷം പേര്‍ക്ക് രോഗം വന്നാല്‍ നൂറ് പേരും മരിക്കുന്ന അവസ്ഥയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക അകലം പാലിച്ച് പ്രക്ഷോഭകാരികളോട് പൊലീസിന് ഇടപെടാനാവില്ല. സമരങ്ങളിൽ ഇടപെട്ട പല പൊലീസുകാരും കൊവിഡ് പൊസീറ്റീവായി. ഇതിൽ നിന്നും പാഠം പഠിക്കേണ്ടേ. എന്തിനാണ് ഇങ്ങനെ ദുർവാശി കാണിക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരിക്കുന്ന പ്രതിപക്ഷനേതാവ് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ ഇടപെടണം. എന്നാൽ നിർഭാഗ്യവശാൽ അതല്ല സംഭവിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlights: CM Pinarayi Vijayan said that Kovid has confirmed to some leaders and activists of various political parties who took part in the struggles in the state