Advertisement
Kerala News
മുഖ്യമന്ത്രിയുടെ കൊവിഡ് ഫലം നെഗറ്റീവായി; ആശുപത്രി വിടും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 14, 06:41 am
Wednesday, 14th April 2021, 12:11 pm

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍ കൊവിഡ് മുക്തനായി. ഏറ്റവും പുതിയ പരിശോധനയിലാണ് കൊവിഡ് നെഗറ്റീവായെന്ന് സ്ഥിരീകരിച്ചത്.  കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മുഖ്യമന്ത്രി ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ ആശുപത്രി വിടും.

വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോഴിക്കോട് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ നേരത്തെ അറിയിച്ചിരുന്നു.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി നിരവധി രാഷ്ട്രീയ നേതാക്കള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കൊവിഡ് ബാധിതനായിരുന്ന സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ന്യൂമോണിയ കൂടി വന്നതോടെ കഴിഞ്ഞ ദിവസം ഐ.സി.യുവിലേക്ക് മാറ്റിയിരുന്നു.

കൊവിഡ് ബാധിതരായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കോണ്‍ഗ്രസ് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താനും ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.