തിരുവനന്തപുരം: സംസ്ഥാനത്തെ മെഗാ വാക്സിനേഷന്‍ ക്യാമ്പുകള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്റെ വിമര്‍ശനത്തിന് പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി.
‘അതിനോടൊക്കെ പ്രതികരിക്കാന്‍ പോയാല്‍ അതേ നിലവാരത്തില്‍ തന്നെയാണല്ലോ പ്രതികരിക്കേണ്ടി വരുന്നത്. സംസ്ഥാനത്തെ നിലവിലുള്ള അന്തരീക്ഷം തന്നെ അത് മാറ്റിക്കളയും’ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
വാക്സിന്‍ സ്റ്റോക്കില്ല എന്നതാണ് നിലവിലെ പ്രശ്നം. യഥാര്‍ഥ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിക്കാന്‍ മറ്റെന്തെങ്കിലും പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെപ്പറ്റി എല്ലാവരും ചേര്‍ന്ന് ചിന്തിക്കേണ്ട സമയമാണിത്. കൊവിഡിനെ നേരിടുന്നതില്‍ വാക്സിനേഷന്‍ പ്രധാനമാണെന്ന് എല്ലാവര്‍ക്കും മനസിലാകും. വാക്സിനേഷനെ ആദ്യഘട്ടത്തില്‍ എതിര്‍ത്തവര്‍ പോലും ഇപ്പോള്‍ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ മടിക്കുന്നു. വാക്സിനേഷന്‍ വളരെ ഫലപ്രദമാണ് എന്നതുതന്നെയാണ് അതിന് കാരണം. വാക്സിനേഷന് തയ്യാറായി ജനങ്ങള്‍ വന്‍തോതില്‍ മുന്നോട്ടു വരികയാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഇന്ന് റെക്കോര്‍ഡ് എണ്ണമാണ് പുതിയ കൊവിഡ് രോഗികളില്‍ ഉണ്ടായത്. ഇന്ന് മാത്രം 32819 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,41,191 പേരെയാണ് കൊവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.
32 കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ നിയന്ത്രണങ്ങള്‍ ശക്തമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനതിക മാറ്റം വന്ന വൈറസുകളുടെ സാന്നിധ്യം വ്യാപകമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ റെയില്‍വേ സ്റ്റേഷന്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ പരിശോധന സംവിധാനം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് ആണ് എറ്റവും കൂടുതല്‍ രോഗികള്‍ ഉള്ളത്. 5015 പേരെയാണ് ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റിവായി കണ്ടെത്തിയത്.
എറണാകുളമാണ് രണ്ടാം സ്ഥാനത്ത് 4270 പേരാണ് ജില്ലയില്‍ കൊവിഡ് പോസിറ്റീവ് ആയത്. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് രോഗികള്‍ ഉള്ളത്.
കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3250, തൃശ്ശൂര്‍ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂര്‍ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസര്‍ഗോഡ് 906, ഇടുക്കി 859 എന്നിങ്ങനെയാണ് കൊവിഡ് ബാധിച്ചവരുടെ എണ്ണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക