'ഡയറിയിലെ പി.വി ഞാനല്ല; പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമം; മാസപ്പടി വിവാദം പൂര്‍ണമായി തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം: മാസപ്പടിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ തന്റെ പേരുണ്ടാകാനേ സാധ്യതയില്ലെന്ന്് മുഖ്യമന്ത്രി പിണറായി വിജയന്‍. ചോദ്യങ്ങളെ ഭയപ്പെട്ടിട്ടില്ലെന്നും മാധ്യമങ്ങളെ കാണാതിരുന്നതിന് തക്കതായ കാരണമുണ്ടായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. മകളിലൂടെ തന്നിലേക്കെത്താനാണ് ആദായ നികുതി വകുപ്പ് ശ്രമിച്ചതെന്നും മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
‘എത്ര പി.വിമാരുണ്ട് നാട്ടില്‍. ബി.ജെ.പി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ അനുമാനിച്ചതിന് ഞാന്‍ എന്ത് പറായാനാണ്. ഇങ്ങനെയൊരു വിഷയത്തില്‍ എന്റെ സ്ഥാനമെടുത്ത് ഉപയോഗിച്ചതെന്തിനാണ്. ഇന്നയാളുടെ ബന്ധുവാണെന്ന് പറയുമ്പോള്‍ കൃത്യമായ ഉദ്ദേശം അവര്‍ക്കുണ്ട്. ആ ഉദ്ദേശം കൃത്യമായ ആളെ പറയലല്ല, അയാളിലൂടെ എന്നിലേക്കെത്തലാണ്. പിണറായി വിജയനെ ഇടിച്ചുതാഴ്ത്താനാണ് ശ്രമിക്കുന്നത്. അതിനെ കുടുംബാംഗങ്ങളെ കൂടി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കുന്നത്,’ മുഖ്യമന്ത്രി പറഞ്ഞു.
സി.എം.ആര്‍.എല്‍ സി.എഫ്.ഒയേ താന്‍ കണ്ടിട്ടേയില്ലെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മാത്യു കുഴല്‍ നാടന്റെ ആരോപണത്തിന് മറുപടി പറയാത്തത് എന്താണെന്ന ചോദ്യത്തിന് മാധ്യമങ്ങളുടെ വിഷമം തനിക്ക് മനസിലായി എന്നും മാത്യു കുഴല്‍നാടന് മാത്രമല്ല ആര്‍ക്കും മറുപടി പറയാതിരുന്നിട്ടില്ലെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Content Highlights: CM Pinarayi Vijayan on Veena Vijayan Controversy