രാജമലയില്‍ ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചു: രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്ന് മുഖ്യമന്ത്രി
ഇടുക്കി: ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ രക്ഷാപ്രവര്‍ത്തനായുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
രക്ഷാപ്രവര്‍ത്തനത്തിനായി ദേശീയ ദുരന്ത പ്രതിരോധ സേനയെ നിയോഗിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കിയില്‍ നേരത്തെ തന്നെ സജ്ജമായിരുന്ന സംഘത്തോടാണ് രാജമലയിലേക്ക് പോകാന്‍ നിര്‍ദേശിച്ചത്.
ഇതിന് പുറമെ തൃശൂരില്‍ നിന്നുള്ള ഒരു സംഘം കൂടി ഇടുക്കിയിലെത്തു. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ പൊലീസ്, ഫയര്‍ഫോഴ്‌സ്, ഫോറസ്റ്റ്, റവന്യൂ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജമലയ്ക്ക് സമീപമുള്ള പെട്ടിമുടിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ നാല് പേര്‍ മരിച്ചതായാണ് സൂചന. നാല് പേരുടെ മൃതദേഹം ലഭിച്ചതായി
ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു. പരിക്കേറ്റ 10 പേരെ ടാറ്റാ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.
നാല് പേരെ മണ്ണിനടയില്‍ നിന്ന് പുറത്തെടുത്തിട്ടുണ്ട്. കൂടുതല്‍ പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്ഥിതി അതീവ ഗുരുതരമാണെന്നാണ് അറിയുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി പൊലീസും ഫയര്‍ഫോഴ്സും രാജമലയിലേക്ക് തിരിച്ചിട്ടുണ്ട്. എസ്റ്റേറ്റ് തൊഴിലാളികളുടെ നേതൃത്വത്തിലാണ് നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നത്.
മണ്ണിടിച്ചിലില്‍ നാല് ലയങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയെന്നാണ് റിപ്പോര്‍ട്ട്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: cm pinarayi vijayan on munnar landslide