| Friday, 18th December 2020, 9:13 am

ഇനി മുഖ്യമന്ത്രി മുന്നില്‍ നില്‍ക്കും; കേരള പര്യടനത്തിന് ഉടന്‍ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനുള്ള മുന്നൊരുക്കങ്ങളുമായി സി.പി.ഐ.എമ്മും സര്‍ക്കാരും.

പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ പത്ത് ദിവസത്തോളം സംസ്ഥാനത്ത് ‘കേരള പര്യടനം’ നടത്തും. ഡിസംബര്‍ 22 ന് കൊല്ലത്തുനിന്ന് പരട്യനം ആരംഭിക്കുമെന്നാണ് വിവരം.

വെള്ളിയാഴ്ച ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയറ്റ് യോഗം ഇനിനുള്ള അന്തിമരൂപം നല്‍കും.

ഓരോ ജില്ലയിലും ക്യാമ്പ് ചെയ്ത് സാമൂഹികം, സാംസ്‌കാരികം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രമുഖരുമായും എല്‍.ഡി.എഫ് എം.പിമാര്‍,എം.എല്‍.എമാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്താനും പദ്ധതിയുണ്ട്.

സര്‍ക്കാറിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനത്തെക്കുറിച്ചുള്ള അഭിപ്രായം
തുടര്‍ നിര്‍ദ്ദേശങ്ങള്‍ ആവശ്യങ്ങള്‍ എന്നിവ മനസ്സിലാക്കുക പ്രകടന പത്രികയ്ക്കുള്ള അഭിപ്രായം സ്വരൂപിക്കുക എന്നിവയാണ് ലക്ഷ്യം.

സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം അറിയാനും ശ്രമിക്കും.

അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ 21 ന് അധികാരമേല്‍ക്കും. തൊട്ടടുത്ത ദിവസം തന്നെ പര്യടനം ആരംഭിക്കാനാണ് നീക്കം.

തദ്ദേശ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി രംഗത്തിറങ്ങാത്തത് പ്രതിപക്ഷം എടുത്തുകാട്ടിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: CM Pinarayi Vijayan kerala Tour starts soon

We use cookies to give you the best possible experience. Learn more