| Sunday, 30th August 2020, 5:07 pm

വിവാദങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം അനുവദിക്കാതെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ അനുവദിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ‘ഇതൊരു പ്രത്യേക വാര്‍ത്താ സമ്മേളനമാണ് ഇന്ന് നമ്മള്‍ ഇതിന്റെ ഭാഗമായി പ്രത്യേക ചോദ്യോത്തരങ്ങളൊന്നും ഉദ്ദേശിക്കുന്നില്ല. ഇവിടെ അവസാനിപ്പിക്കുകയാണ്. മറ്റുകാര്യങ്ങള്‍ നമുക്ക് പിന്നീടാകാം’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത അനുവിന്റേതുള്‍പ്പെടെ നിരവധി വിഷയങ്ങള്‍ വിവാദമായിക്കൊണ്ടിരിക്കെയാണ് മുഖ്യമന്ത്രി ചോദ്യങ്ങള്‍ അനുവദിക്കാതിരുന്നത്.

സാധാരണ കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി നടത്തുന്ന പതിവ് വാര്‍ത്താ സമ്മേളനത്തില്‍ കൊവിഡ് കണക്കുകള്‍ അവതരിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ നാല് മണിക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൊവിഡ് കണക്കുകളും മുഖ്യമന്ത്രി പറഞ്ഞിരുന്നില്ല. സംസ്ഥാനത്ത് പുതുതായി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളെക്കുറിച്ചും ഭരണനേട്ടങ്ങളെക്കുറിച്ചും മാത്രമാണ് അദ്ദേഹം സംസാരിച്ചത്.

റേഷന്‍ കടകള്‍ വഴി അടുത്ത നാല് മാസത്തേക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു. നൂറ് ദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ നടത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാവിധ ക്ഷേമ പെന്‍ഷനുകളും നൂറ് രൂപ വെച്ച് കൂട്ടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: cm-pinarayi-vijayan-keep-silence-over-questions

We use cookies to give you the best possible experience. Learn more