തിരുവനന്തപുരം: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ച എം.പിമാരെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രതിപക്ഷ എംപി മാരെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് അദ്ദേഹം പറഞ്ഞു.
കര്‍ഷക ജീവിതം എക്കാലത്തേക്കും ദുരിതത്തില്‍ മുക്കാനുള്ള നിയമ നിര്‍മ്മാണമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ 60000 ല്‍ അധികം കര്‍ഷക ആത്മഹത്യചെയ്ത രാജ്യമാണ് നമ്മുടേത്. 2019-ല്‍ മാത്രം 10281 കര്‍ഷകരാണ് ആത്മഹത്യ ചെയ്തതെന്ന് അദ്ദേഹം ചൂണ്ടികാട്ടി.
ഇടനിലക്കാരെ ഒഴിവാക്കാനെന്ന വ്യാജേന, കര്‍ഷകരെ കോര്‍പറേറ്റ് ഫാമിങ്ങിന്റെ അടിമകളാക്കുന്നത് നാടിനെ അപരിഹാര്യമായ നാശത്തിലേക്കാണ് നയിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ അനീതിക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ പാര്‍ലമെന്റില്‍ പോലും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത് ജനാധിപത്യത്തിന്റെ സകല മൂല്യങ്ങളേയും നിഷേധിക്കുന്ന പ്രവണതയാണ്. കര്‍ഷകര്‍ക്കൊപ്പം രാജ്യം മുഴുവന്‍ ചേരേണ്ടതുണ്ട്. കര്‍ഷകരുടെ ജീവല്‍പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ ജീവല്‍പ്രശ്‌നമാണെന്നും പിണറായി വിജയ പറഞ്ഞു.
രാജ്യസഭയില്‍ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിന് കേരളത്തില്‍ നിന്നുള്ള സി.പി.ഐ.എം എം.പിമാരായ കെ.കെ രാഗേഷ്, എളമരം കരീം എന്നിവരടക്കം എട്ട് പേരെയാണ് രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത്.
ഒരാഴ്ചത്തേക്കാണ് സസ്പെന്‍ഷന്‍. രാജ്യസഭാ ഉപാധ്യക്ഷനെ അപമാനിച്ചുവെന്നാരോപിച്ചാണ് നടപടി. ഡെറിക് ഒബ്രയാന്‍, സഞ്ജയ് സിംഗ്, രാജു സതവ്, റിപുന്‍ ബോറ, ഡോല സെന്‍, സയ്യീദ് നാസിര്‍ ഹുസൈന്‍ എന്നിവരാണ് സസ്പെന്‍ഷന്‍ നേരിട്ട മറ്റ് എം.പിമാര്‍.
ബില്ലുകള്‍ പാസാക്കിയതിന് പിന്നാലെ സഭയില്‍ പ്രതിപക്ഷം പേപ്പറുകള്‍ കീറിയെറിഞ്ഞ് പ്രതിഷേധിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക