| Saturday, 4th August 2018, 11:53 pm

ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി കുട്ടനാട്ടിലേക്കില്ല; യോഗം ബഹിഷ്‌കരിക്കുമെന്ന് ചെന്നിത്തല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ഞായറാഴ്ച ജില്ലയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട്ടിലേക്ക് പോകില്ലെന്ന് സൂചന. അവലോകനയോഗത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനാണ് തീരുമാനം. ജില്ലാ ഭരണകൂടത്തിനും പൊലീസിനും സന്ദര്‍ശനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല.

നേരത്തെ പ്രളയമേഖലകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കാത്തതില്‍ പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി കുട്ടനാട്ടിലെത്തുമെന്നായിരുന്നു മന്ത്രിമാര്‍ അറിയിച്ചത്.


Read Also : ദര്‍ശന ടിവിയിലെ “കുട്ടിക്കുപ്പായം” റിയാലിറ്റി ഷോയിലെ വിജയിയെ വണ്ടിച്ചെക്ക് നല്‍കി പറ്റിച്ചു; സാദിഖലി ശിഹാബ് തങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്


അതേസമയം, മുഖ്യമന്ത്രി കുട്ടനാട് സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകനയോഗം ബഹിഷ്‌കരിക്കുമെന്നറിയിച്ചു.

കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ ജില്ലയിലെ മൂന്നുമന്ത്രിമാരും സ്ഥലം എം.എല്‍.എയും എത്താത്തതു കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. മന്ത്രി ജി. സുധാകരന്‍ ആദ്യമായി വെള്ളപ്പൊക്കം ദുരിതം വിതച്ച പ്രദേശങ്ങളില്‍ വന്നത് കേന്ദ്രമന്ത്രിക്കൊപ്പമായിരുന്നു. സ്വന്തം വീടുള്‍പ്പെടുന്ന പ്രദേശമായിട്ടും തോമസ് ചാണ്ടി തിരിഞ്ഞുനോക്കിയില്ലെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more