| Thursday, 24th December 2020, 1:18 pm

ക്ഷേമ പെന്‍ഷനുകള്‍ നൂറ് രൂപ കൂട്ടി, സൗജന്യ കിറ്റ് നാല് മാസംകൂടി, കെ ഫോണ്‍ ഫെബ്രുവരിയില്‍; സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളിങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ എല്ലാ ക്ഷേമ പെന്‍ഷനുകളും നൂറുരൂപ വര്‍ധിപ്പിച്ച് കേരള സര്‍ക്കാര്‍. അടുത്ത മാസം മുതല്‍ വര്‍ധിച്ച തുക 1500 രൂപ ലഭിക്കുമെന്നും രണ്ടാം ഘട്ട നൂറുദിന പരിപാടി പ്രഖ്യാപിച്ച് കൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് കാലം മുതല്‍ നല്‍കി വരുന്ന സൗജന്യ കിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടി. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഭഷ്യക്കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാരിന്റെ ആദ്യ ഘട്ട നൂറുദിന പരിപാടിക്ക് മികച്ച പ്രതികരണം നേടാനായെന്നും രണ്ടാം ഘട്ട നൂറുദിന പരിപാടിയില്‍ 50,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ക്ക് സ്ഥിരമായി കഴിക്കേണ്ട മരുന്ന് അഞ്ചിലൊന്ന് വിലയ്ക്ക് നല്‍കും. കേരളത്തിന്റെ ഇന്റര്‍നെറ്റ് സംരംഭമായ കെ ഫോണിന്റെ ഒന്നാം ഘട്ട ഉദ്ഘാടനം ഫെബ്രുവരിയില്‍ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒന്‍പത് വ്യവസായ പദ്ധതികളുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചുവെന്നും വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ അറുപത് ഇന പരിപാടിയില്‍ 570 എണ്ണവും പൂര്‍ത്തിയായതായും മുഖ്യമന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: CM Pinarayi Vijayan declares new plans of the government

We use cookies to give you the best possible experience. Learn more